Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Jimon Paul

പെൺപുലിയായി മൂന്നാം തവണയും നടി നിമിഷ ബിജോ

തൃശൂർ: പുലിക്കളിയിൽ വൈവിധ്യമേറിയ വേഷങ്ങളുമായി സീതാറാം മിൽ ദേശം. പെൺപുലിയായി മൂന്നാം തവണയും ചലച്ചിത്ര , സീരിയൽ താരം നിമിഷ ബിജോയും. ചാലക്കുടി സ്വദേശിനിയായ നിമിഷ മൂന്നാം തവണയണ് പുലിവേഷമിടുന്നത്

തേക്കിന്‍കാടിന് ചുറ്റും 469 പുലികള്‍, ഇത്തവണ 9 പുലിക്കളി സംഘങ്ങള്‍

തൃശൂര്‍: ഇന്ന് നാലോണനാളില്‍ പൂരനഗരത്തില്‍ പുലിക്കളി മാമാങ്കം. ഇത്തവണ 9 പുലിക്കളി സംഘങ്ങള്‍ ജനസാഗരം സാക്ഷിയായി നഗരം ചുറ്റും. ഉച്ചകഴിഞ്ഞു 4.30ന് സ്വരാജ് റൗണ്ടില്‍ തെക്കേഗോപുര നടയ്ക്കു സമീപം വെളിയന്നൂര്‍ ദേശം സംഘത്തിനു മന്ത്രിമാരും എംഎല്‍എയും ചേര്‍ന്നു ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്കു തുടക്കമാകും.വിയ്യൂര്‍ യുവജനസംഘം, അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടകസമിതി, സീതാറാം മില്‍ ദേശം, ചക്കാമുക്ക് ദേശം, ശങ്കരംകുളങ്ങര ദേശം പുലിക്കളി ആഘോഷസമിതി, നായ്ക്കനാല്‍ പുലിക്കളി സമാജം, പാട്ടുരായ്ക്കല്‍ ദേശം കായികസാംസ്‌കാരിക സമിതി, വെളിയന്നൂര്‍ ദേശം …

തേക്കിന്‍കാടിന് ചുറ്റും 469 പുലികള്‍, ഇത്തവണ 9 പുലിക്കളി സംഘങ്ങള്‍ Read More »

പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനം; കേസൊതുക്കാന്‍  എസ്‌ഐ വാങ്ങിയത് 5 ലക്ഷം

തൃശൂര്‍ : പീച്ചി പൊലീസ് സ്റ്റേഷനിലെതിരെയും ആരോപണം. ഹോട്ടല്‍ മാനേജറേയും ഉടമയുടെ മകനെയും മര്‍ദിച്ചതിന് പിന്നാലെ പണം വാങ്ങി പീച്ചി പൊലീസ് കേസൊതുക്കി. അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരനില്‍ നിന്ന് വാങ്ങിയത്. പരാതിക്കാരന്‍ ദിനേശിന് പണം നല്‍കിയത് എസ്‌ഐ പറഞ്ഞിട്ടെന്ന് ഹോട്ടല്‍ ഉടമ ഔസേപ്പ് പറഞ്ഞു.പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പൊലീസ് സ്റ്റേഷനില്‍വെച്ച് എസ്‌ഐ പി.എം. രതീഷ് മര്‍ദിച്ചിരുന്നു. പരാതിക്കാരനായ …

പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനം; കേസൊതുക്കാന്‍  എസ്‌ഐ വാങ്ങിയത് 5 ലക്ഷം Read More »

കുന്നംകുളം സ്റ്റേഷനിലെ മർദ്ദനവുമായി ബന്ധപെട്ട് നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തൃശൂർ : കുന്നംകുളം സ്റ്റേഷനിലെ സുജിത്തിന് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വിയ്യൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ട‌ർ നൂഹ്മാൻ, മണ്ണുത്തി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ സന്ദീപ് എസ്, ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവിൽ | പോലീസ് ഓഫീസർമാരായ ശശീധരൻ, സജീവൻ എന്നിവരെയാണ് സസ്പെൻറ് ചെയ്‌തത്‌. തൃശൂർ റെയ്‌ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ഹരിശങ്കർ ഐ പി എസ് നൽകിയ ശുപാർശപ്രകാരം ഉത്തര മേഖല ഐ ജി രാജ്‌പാൽ മീണ ഐ …

കുന്നംകുളം സ്റ്റേഷനിലെ മർദ്ദനവുമായി ബന്ധപെട്ട് നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ Read More »

പുലിക്കളി; സെപ്തംബർ എട്ടിന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

തൃശൂർ : പുലിക്കളി മഹോത്സവത്തിനോടനുബന്ധിച്ച്  സെപ്തംബർ എട്ടിന് (തിങ്കൾ) ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പുലിക്കളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.

കുന്നംകുളത്തെ പൊലീസ് മൂന്നാംമുറ: കടുത്ത നടപടിക്ക് നീക്കം

തൃശൂര്‍ : കുന്നംകുളത്തെ പൊലീസ് മൂന്നാംമുറയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് നീക്കം. ഡിജിപി നിയമോപദേശം തേടി.  ഇന്ന് നടപടി പ്രഖ്യാപിച്ചേക്കും. അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞതിനേക്കാള്‍ ഭീകരമാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളെന്നാണ് ഉന്നതതല വിലയിരുത്തല്‍. ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്ന പശ്ചാത്തലത്തില്‍ പൊലീസ് സേനയുടെ മുഖം രക്ഷിക്കുന്ന നടപടി ഉണ്ടാകണമെന്ന് പൊതുവികാരം. വിഷയത്തില്‍ അടിയന്തര പരിഹാരം വേണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടു. ദ്രുതഗതിയില്‍ അച്ചടക്ക നടപടി പ്രഖ്യാപിച്ചു മുഖം രക്ഷിക്കാനാണ് സര്‍ക്കാരും നീക്കം നടത്തുന്നത്. വിഷയത്തില്‍ നിയമസാധ്യത കൂടി പരിശോധിച്ചാണ് …

കുന്നംകുളത്തെ പൊലീസ് മൂന്നാംമുറ: കടുത്ത നടപടിക്ക് നീക്കം Read More »

മലയാളികള്‍ക്ക് ഓണസമ്മാനം! 20 കോച്ചുള്ള വന്ദേഭാരത് കേരളത്തില്‍

ചെന്നൈ: തിരുവനന്തപുരംമംഗലാപുരം വന്ദേ ഭാരത് എക്‌സ്പ്രസിന് അധിക കോച്ചുകള്‍ അനുവദിച്ചു. 4 അധിക കോച്ചുകളാണ് അനുവദിച്ചത്. ട്രെയിനിലെ കോച്ചുകളുടെ എണ്ണം 16ല്‍ നിന്ന് 20 ആകും. കോച്ച് വര്‍ദ്ധനവ് നിലവില്‍ വരുക സെപ്റ്റംബര്‍ 9 മുതല്‍. കേന്ദ്ര റെയില്‍വേ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. മലയാളികള്‍ക്ക് റെയില്‍വേയുടെ ഓണസമ്മാനമാണിത്. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്. അധിക കോച്ചുകള്‍ വരുന്നതോടെ ടിക്കറ്റ് ലഭിക്കല്‍ എളുപ്പമാകും. സെപ്റ്റംബര്‍ ഒന്‍പതുമുതല്‍ പുതിയ കോച്ചുകളുമായാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. വന്ദേഭാരതിന് …

മലയാളികള്‍ക്ക് ഓണസമ്മാനം! 20 കോച്ചുള്ള വന്ദേഭാരത് കേരളത്തില്‍ Read More »

ഫൊറൻസിക് സർജൻ ഡോ. ഷെർലി വാസു അന്തരിച്ചു.

കോഴിക്കോട്: പ്രമുഖ ഫൊറൻസിക് സർജൻ ഡോ. ഷെർലി വാസു (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം വകുപ്പ് മുൻ മേധാവിയായിരുന്നു. നിലവിൽ കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുകയായിരുന്നു. ഡോ. ഷെർലി വാസു. ആയിരക്കണക്കിന് കേസുകളാണ് ഷെർലി വാസു ഔദ്യോഗിക കാലയളവിൽ …

ഫൊറൻസിക് സർജൻ ഡോ. ഷെർലി വാസു അന്തരിച്ചു. Read More »

മഴയെ കൂസാതെ ഉത്രാട പാച്ചില്‍

തൃശൂര്‍: പൊന്നോണത്തിന് നാടും നഗരവും ഒരുങ്ങി. മഴയെ കൂസാതെ ഓണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട തിരക്കിലാണ് മലയാളികള്‍. മഴയെ കൂസാതെ ഉത്രാടപ്പാച്ചില്‍ തിരക്കിലാണ് ജനം. നഗരം ഇന്ന്് മുതല്‍ ആഘോഷനിറവിലാണ്. തിരുവോണം നാള്‍ മുതല്‍ കുമ്മാട്ടികളിറങ്ങും. കിഴക്കുംപാട്ടുകരയില്‍ 3ന് തെക്കുമുറി കുമ്മാട്ടിക്കളിയും, 4ന് വടക്കുമുറി കുമ്മാട്ടിക്കളിയും അരങ്ങേറും. 8നാണ് നഗരത്തില്‍ പുലിയിറക്കം. ഓണവിപണിയിലും തിരക്കാണ്. പച്ചക്കറികള്‍ക്ക്് ഇക്കുറി തീവിലയില്ല. മുരിങ്ങക്ക, പടവലങ്ങ, കോവക്ക എന്നിവക്ക് മാത്രമാണ് കിലോയ്ക്ക് അന്‍പത് രൂപയെങ്കിലും വിലയുള്ളത്. പതിനഞ്ച് കിലോയുടെ ഒരു പെട്ടി തക്കാളിയുടെ …

മഴയെ കൂസാതെ ഉത്രാട പാച്ചില്‍ Read More »

കുന്നംകുളത്തെ കസ്റ്റഡി മര്‍ദനം: സ്റ്റേഷനില്‍ നടന്നത് ക്രൂരമര്‍ദനമെന്ന് സുജിത്ത്, കേസ് ഒതുക്കാന്‍ സമര്‍ദമുണ്ടായി, പണം വാഗ്ദാനം ചെയ്തു

തൃശ്ശൂര്‍: കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്്.യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെയാണ് പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്്. കസ്റ്റഡി മര്‍ദ്ദനം ഒതുക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്‌തെന്ന് മര്‍ദ്ദനമേറ്റ വി.എസ്.സുജിത്ത് വെളിപ്പെടുത്തി. സുജിത്തിനോടും പ്രാദേശിക നേതാവ് വര്‍ഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. ഒപ്പം, അന്ന് പോലീസ് ഡ്രൈവറായിരുന്ന സുഹൈറും തന്നെ മര്‍ദിച്ചെന്നും ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത്ത് …

കുന്നംകുളത്തെ കസ്റ്റഡി മര്‍ദനം: സ്റ്റേഷനില്‍ നടന്നത് ക്രൂരമര്‍ദനമെന്ന് സുജിത്ത്, കേസ് ഒതുക്കാന്‍ സമര്‍ദമുണ്ടായി, പണം വാഗ്ദാനം ചെയ്തു Read More »

തൃശ്ശൂരില്‍ മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

തൃശ്ശൂര്‍ പട്ടിക്കാട് മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. പട്ടിക്കാട് സ്വദേശി പ്രമോദാണ് (42) കൊല്ലപ്പെട്ടത്. മദ്യപിച്ച് അബോധാവസ്ഥയില്‍ ആളൊഴിഞ്ഞ വീട്ടില്‍ കിടക്കുമ്പോഴായിരുന്നു മര്‍ദനം.ഇന്നലെ ഉച്ചയ്ക്കാണ് പട്ടിക്കാട് മൂലംങ്കോട് എന്ന സ്ഥലത്ത് വച്ച് പ്രമോദിന് മര്‍ദനമേല്‍ക്കുന്നത്. മദ്യപിച്ച് അബോധാവസ്ഥയിലായ പ്രമോദ് മൂലങ്കോട് തന്നെയുള്ള ആളൊഴിഞ്ഞ വീട്ടില്‍ കിടക്കുകയായിരുന്നു. ഇതിനിടെയാണ് സംഘം ചേര്‍ന്ന് എത്തിയ ആളുകള്‍ പ്രമോദിനെ മര്‍ദിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് സമീപവാസികളായ ആളുകളാണ് പരുക്കേറ്റ നിലയില്‍ പ്രമോദിനെ കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ …

തൃശ്ശൂരില്‍ മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു Read More »

ഇന്ത്യ- ചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകുമെന്ന് -മോദി

ബീജിങ്: ഇന്ത്യചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതി ഉണ്ടായി. മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യചൈന ബന്ധം അനിവാര്യമാണ്. കസാനിലെ ധാരണ നന്നായി മുന്നോട്ടു കൊണ്ടു പോകാനായെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള സംഭാഷണം നടന്നു. ഇന്ത്യചൈന അതിര്‍ത്തിയില്‍ ശാന്തമായ അന്തരീക്ഷമാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങും. ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്നും …

ഇന്ത്യ- ചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകുമെന്ന് -മോദി Read More »

നിയന്ത്രണം വിട്ട ഥാര്‍ എലിവേറ്റഡ് ഹൈവേയിലെ തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: കഴക്കൂട്ടത്ത് ടെക്‌നോപാര്‍ക്കിന് സമീപം നിയന്ത്രണംവിട്ട വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിന്‍ (28) ആണ് മരിച്ചത്. അപകടത്തില്‍ ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. അമിത വേഗതയിലായിരുന്ന ഥാര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റേസിംഗിനിടെയാണ് അപകടം ഉണ്ടായതെന്ന സംശയം പോലീസിനുണ്ട്. ഈ സംഘത്തില്‍ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി വാഹനയാത്രികര്‍ പറയുന്നു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനം ഓടിച്ചിരുന്ന ബാലരാമപുരം സ്വദേശി ഷിബിനൊപ്പം മാരായമുട്ടം …

നിയന്ത്രണം വിട്ട ഥാര്‍ എലിവേറ്റഡ് ഹൈവേയിലെ തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം Read More »

കണ്ണൂര്‍ സ്ഫോടനം: പ്രതി മാലിക് പിടിയില്‍

കണ്ണൂര്‍ : കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ പ്രതിയായ അനൂപ് മാലിക് പിടിയില്‍. കാഞ്ഞങ്ങാട് നിന്നാണ് അനൂപ് മാലിക് പിടിയിലായത്. സ്‌ഫോടനത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. പ്രതിയെ കണ്ണപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് കൊല്ലപ്പെട്ടിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കീഴറ സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വന്‍ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നു. നിലംപതിച്ച വീടിന്റെ …

കണ്ണൂര്‍ സ്ഫോടനം: പ്രതി മാലിക് പിടിയില്‍ Read More »

നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം (വി ബിസി കൈനകരി ) ഒന്നാമത്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം (വിബിസി കൈനകരി) ജേതാക്കൾ. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയിട്ടും തോൽവിയുമായാണ് വീയപുരം മടങ്ങിയത്. വിബിസിയുടെ മൂന്നാം കിരീടമാണ്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മേല്‍പ്പാടം (പള്ളാതുരുത്തി ബോട്ട് ക്ലബ്). നിരണം (നിരണം ബോട്ട് ക്ലബ്) ആണ് നാലാമത്. നിരണം, മേൽപ്പാടം, വീയപുരം, നടുഭാഗം എന്നീ വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരച്ചത്. ഒന്നാം ട്രാക്കിൽ മേൽപ്പാടം, രണ്ടാം ട്രാക്കിൽ നിരണം, മൂന്നാം ട്രാക്കിൽ …

നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം (വി ബിസി കൈനകരി ) ഒന്നാമത് Read More »

കണ്ണൂരില്‍ ഉഗ്രബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു

കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വെളുപ്പിന് വീടിനുള്ളില്‍ ഉഗ്രസ്‌ഫോടനം. വീടിനുള്ളില്‍ ചിതറിക്കിടന്ന ശരീരാവിശിഷ്ടങ്ങള്‍ പോലീസ് പുറത്തെടുത്തു. ഒരാള്‍ മരിച്ചെന്നാണ് സൂചന. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്നാണ് നാട്ടുകാരുടെ സംശയം.പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ഫയര്‍ ഫോഴ്‌സും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തിവരുന്നുണ്ട്. …

കണ്ണൂരില്‍ ഉഗ്രബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു Read More »

ഇസ്രയേല്‍ ആക്രമണം; യെമന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടു

സന: ഇസ്രയേല്‍ ആക്രമണത്തില്‍ യെമന്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി നേതൃത്വത്തിലെ ഉന്നതര്‍ കൊല്ലപ്പെട്ടത്.ഒരു അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് അല്‍ റഹാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേരും കൊല്ലപ്പെട്ടത്. അതേസമയം ഇക്കാര്യത്തില്‍ ഇസ്രയേല്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.2014 മുതല്‍ തലസ്ഥാനമായ സന ഉള്‍പ്പെടെയുള്ള വടക്കന്‍ പ്രദേശങ്ങള്‍ ഭരിക്കുന്നത് ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് യെമന്‍ തലസ്ഥാനമായ …

ഇസ്രയേല്‍ ആക്രമണം; യെമന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടു Read More »

റിപ്പോര്‍ട്ടര്‍ ടി വിയുടെ തൃശൂര്‍ ഓഫീസ് ആക്രമണം:  യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ മോഹന്‍ പിടിയില്‍

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ഓഫീസിന് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ആക്രമണത്തില്‍ പ്രധാന പ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി മിഥുന്‍ മോഹന്‍ പിടിയില്‍. തമ്പാനൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. റിപ്പോര്‍ട്ടര്‍ ടിവി ഓഫീസ് ആക്രമിച്ചതിന് ഒളിവിലായ  മിഥുനെ തമ്പാനൂരില്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. എംഎല്‍എ ഹോസ്റ്റലിലേക്കായിരുന്നു മിഥുന്‍ വന്നതെന്ന് പറയപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മിഥുന്‍ മോഹന്‍. കേസിലെ രണ്ടാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ വൈസ് …

റിപ്പോര്‍ട്ടര്‍ ടി വിയുടെ തൃശൂര്‍ ഓഫീസ് ആക്രമണം:  യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ മോഹന്‍ പിടിയില്‍ Read More »