Newsskerala

Jimon Paul

കോക്രോച്ച് സമരം: പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് മാപ്പ് പറയണം- രാഹുല്‍

ന്യൂഡല്‍ഹി: സിജെപി സമരത്തിനിടെയുണ്ടായ പോലീസ് ഭീകരതയില്‍ ഇരയാക്കപ്പെട്ട വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഉടന്‍ രാജിവെച്ച് പുറത്ത് പോകണമെന്നും വിഷയം ഇരുസഭകളിലും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അറസ്റ്റ് ചെയ്തശേഷം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ തടവില്‍ വെച്ച ഛത്രസല്‍ സ്റ്റേഡിയത്തില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്.‘ഇന്ത്യയിലെ വിദ്യാര്‍ഥികളോടും പ്രധാനമന്ത്രിയോടുമുള്ള എന്റെ …

കോക്രോച്ച് സമരം: പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് മാപ്പ് പറയണം- രാഹുല്‍ Read More »

കള്ളന്‍ വിജയന്‍’ ലേഖനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എം. സ്വരാജ്

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ലേഖന വിവാദമില്ല, പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് എം.ഡി എം സ്വരാജ്. കള്ളന്‍ വിജയന്‍ എന്ന ലേഖനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടില്ല. ആര്‍ക്കെതിരെയും ദേശാഭിമാനിയില്‍ നടപടിയില്ല. നടപടി ഉണ്ടെങ്കില്‍ മറ്റുള്ളവരോട് പറയേണ്ട കാര്യവുമില്ല. വാരാന്തപ്പതിപ്പ് വൈകിയത് സാങ്കേതിക കാരണങ്ങളാല്‍, കാരണം വിശദീകരിക്കേണ്ട കാര്യമില്ല. എഡിറ്റര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. എല്ലാ ലേഖനങ്ങളും കൊടുക്കണമെന്നില്ല. തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നു. പത്രം വിതരണം ചെയ്തില്ലെന്ന് പ്രചരിപ്പിച്ചു. വി എസ് അനുസ്മരണം ഒഴിവാക്കിയെന്നത് തെറ്റെന്നും എം സ്വരാജ് വ്യക്തമാക്കി.നടക്കുന്നത് തെറ്റായ പ്രചരണങ്ങള്‍. …

കള്ളന്‍ വിജയന്‍’ ലേഖനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എം. സ്വരാജ് Read More »

പീച്ചി മേഖലയിൽ വീണ്ടും പ്രകമ്പനം

തൃശൂർ : വെള്ളക്കാരിത്തടം, തെക്കേക്കുളം, പള്ളിക്കുന്ന്, പീച്ചി എന്നീ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും പ്രകമ്പനം ഇന്ന് രാവിലെ 8:45ന് 9നും ഇടയിലാണ് ശബ്ദം കേട്ടത്. കഴിഞ്ഞദിവസം ഉണ്ടായതിന് സമാനമായാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാർ

വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച് യുവതിയിൽ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും രണ്ടുലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി പുല്ലഴി ഒളരിക്കര സ്വദേശിയായ പുതുശ്ശേരി വീട്ടിൽ പി.എസ് സുബിൻ (38) എന്നയാളെയാണ് വിയ്യൂർ പോലീസ് ബാംഗ്ളൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. 2024 ഓഗസ്റ്റ് മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആർമി ഉദ്യോഗസ്ഥനായ പ്രതി യുവതിയെ ഫോൺമുഖേന പരിചയപ്പെട്ട് തനിക്ക് ക്ഷേത്രമുണ്ടെന്നും പൂജയിലൂടെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റിതരമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് സ്ത്രീയെ പല സ്ഥലങ്ങളിലായി ലൈംഗികമായി പീഡിപ്പിക്കുകയും 2,08749/- …

വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച് യുവതിയിൽ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ Read More »

പീച്ചിയിൽ ഇന്നലെയുണ്ടായത് നേരിയ ഭൂചലനം: ക

പീച്ചിയിൽ ഇന്നലെയുണ്ടായത് നേരിയ ഭൂചലനം തന്നെയാണ്. എന്നാൽ ആ ഭൂചലനവുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട കാര്യങ്ങളൊന്നുമില്ല എന്ന് ബന്ധപ്പെട്ട അധികാരികളുമായിട്ടുള്ള ചർച്ചയിൽ മനസ്സിലാക്കാൻ കഴിഞ്ഞതായി ഒല്ലൂർ എം.എൽ.എ കെ. രാജൻ അറിയിച്ചു.​ഇന്നലെ ഈ വിഷയം ഉണ്ടായ ഉടനെ തന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസുമായി സംസാരിച്ചിരുന്നു. അതിനെ തുടർന്ന് ഇന്ന് രാവിലെ ഇന്നലെയും ഇന്ന് രാവിലെയും റെക്കോഡ്കൾ പരിശോധിക്കപ്പെട്ടു.​ദേശീയ സർക്കാരിന്റെ സീസ്മിക് സെന്ററിൽ (ഏതെങ്കിലും ഭൂചലനങ്ങൾ കൃത്യമായി രേഖപ്പെടുത്താവുന്ന ദേശീയ ദുരന്ത …

പീച്ചിയിൽ ഇന്നലെയുണ്ടായത് നേരിയ ഭൂചലനം: ക Read More »

തലസ്ഥാനത്ത് ആളിപ്പടര്‍ന്ന് പ്രതിഷേധാഗ്‌നി; രാഹുലും പ്രിയങ്കയും അറസ്റ്റില്‍

ന്യൂഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രക്ഷുബ്ധരംഗങ്ങള്‍. പാര്‍ലമെന്റ് മാര്‍ച്ചില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ധര്‍ണ നടത്തിയ രാഹുല്‍ ഗാന്ധി അറസ്റ്റില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെ കൂടാതെ പ്രിയങ്ക ഗാന്ധിയെയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയെ ബലം പ്രയോഗിച്ചാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പോലീസ് നടപടിക്കെതിരെ സ്ഥലത്ത് …

തലസ്ഥാനത്ത് ആളിപ്പടര്‍ന്ന് പ്രതിഷേധാഗ്‌നി; രാഹുലും പ്രിയങ്കയും അറസ്റ്റില്‍ Read More »

ഹോര്‍മുസില്‍ ഇറാന്റെ മിസൈലാക്രമണം; ഇന്ധന ടാങ്കറിന് തീ പിടിച്ചു

ടെഹ്‌റാന്‍: പശ്ചിമേഷ്യ സംഘര്‍ഷഭരിതം. ഇറാന് നേരെയുള്ള അമേരിക്കയുടെ വ്യോമാക്രമണം തുടര്‍ച്ചയായ പത്താം നാളിലും ശക്തം. ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണത്തില്‍ ഇന്ധന ടാങ്കറിന് തീ പിടിച്ചു. ഇതോടെ ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ച് ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ടു. അമേരിക്ക ആക്രമണം തുടരുന്നിടത്തോളം ഹോര്‍മുസ് വഴി എണ്ണ കടത്തിവിടില്ലെന്നാണ് ഇറാന്റെ  ഭീഷണി. കുവൈത്തിലെ അമേരിക്കയുടെ മിസൈല്‍ സിസ്റ്റങ്ങള്‍ക്ക് നേരെ പ്രത്യാക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു.അതേസമയം ഇറാന്റെ  സൈനിക കമാന്‍ഡ് സെന്ററുകള്‍ ആക്രമിച്ച് അമേരിക്ക. ഇറാന്റെ സിരിക്, ബന്ദര്‍ …

ഹോര്‍മുസില്‍ ഇറാന്റെ മിസൈലാക്രമണം; ഇന്ധന ടാങ്കറിന് തീ പിടിച്ചു Read More »

ദില്ലിയില്‍ സിജെപി സമരം ശക്തമാകുന്നു, സംഘര്‍ഷത്തില്‍ 70 പേര്‍ പൊലീസ് കസ്റ്റഡിയില്‍

ദില്ലി: സിജെപി സമരത്തിനിടെ ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ 70 പേര്‍ ദില്ലി പൊലീസിന്റെ കസ്റ്റഡിയില്‍. സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകള്‍ ചുമത്തി കേസെടുത്തു. 5 ഐപിഎസുകാര്‍ ഉള്‍പ്പെടെ 118 പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നും പൊലീസ് പറയുന്നു. പരിക്കേറ്റവരില്‍ സ്‌പെഷ്യല്‍ കമ്മീഷണറും ഡിസിപിമാരും ഉള്‍പ്പെടും. സമരക്കാര്‍ 20 വാഹനങ്ങളും നശിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവര്‍ത്തകരെ എങ്ങനെ നേരിടണമെന്ന് ദില്ലി പൊലീസ് ചര്‍ച്ച ചെയ്തു. അതേസമയം, രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവര്‍ത്തകര്‍ സമരം …

ദില്ലിയില്‍ സിജെപി സമരം ശക്തമാകുന്നു, സംഘര്‍ഷത്തില്‍ 70 പേര്‍ പൊലീസ് കസ്റ്റഡിയില്‍ Read More »

സിക്കിമ്മില്‍ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു

മംഗന്‍: സിക്കിമ്മിലെ മണ്ണിടിച്ചിലില്‍ ഒരു മരണം. നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങി. തൊഴിലാളികളെ പുറത്തെടുക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും സംയുക്തമായി ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.സിക്കിമിലെ മംഗന്‍ ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിലുണ്ടായ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, സൈന്യം, പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തുരങ്കത്തിനുള്ളിലെ …

സിക്കിമ്മില്‍ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു Read More »

പീച്ചിയിൽ നേരിയ ഭൂചലനം

തൃശൂർ : പീച്ചിയിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ. പീച്ചി ഡാമിനു സമീപം തെക്കേകുളം, ജണ്ടമുക്ക് എന്നീ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നു വൈകുന്നേരം 6.05 നാണ് ഭൂചലനം അനുഭവപ്പെട്ടത് . ഒരു വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. .

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

ദില്ലി: യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍  ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനും കൊല്ലപ്പെട്ടു. കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ (26) ആണ് മരിച്ചത്. 10 നാവികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യന്‍, സിറിയന്‍ നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭക്ഷ്യധാന്യങ്ങള്‍ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്. 8 പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ന്‍ നാവിക സേന അറിയിച്ചു. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്.

ചെന്താമരക്ക് തൂക്കുകയർ

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരക്ക് വധശിക്ഷ. അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ‘ശിക്ഷ പ്രസ്താവിച്ചത്. പ്രതി 20 ലക്ഷ o പിഴയും നൽകണം

കളനാശിനി കഴിച്ച് ആത്മഹത്യാശ്രമം: ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു, മകന്‍ ഗുരുതരാവസ്ഥയില്‍

കോട്ടയം: കൂരോപ്പട ലാക്കാട്ടൂരില്‍ വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുടുംബനാഥന്‍ തോമസ് എബ്രഹാമും (50) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.തോമസിന്റെ  ഭാര്യയും മൂത്ത മകളും ശനിയാഴ്ച മരിച്ചിരുന്നു. മകന്‍ നിലവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.ചിറപ്പുറത്ത് തോമസ് എബ്രഹാം, ഭാര്യ ജോസ്‌ന, മൂത്ത മകള്‍ മരിയ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മരിയ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ വൈകുന്നേരത്തോടെ അമ്മ ജോസ്‌നയും മരിച്ചു. ഇവരുടെ സംസ്‌കാരം പിന്നീട് …

കളനാശിനി കഴിച്ച് ആത്മഹത്യാശ്രമം: ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു, മകന്‍ ഗുരുതരാവസ്ഥയില്‍ Read More »

കൊച്ചിയില്‍ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി, 2 പേര്‍ അറസ്റ്റില്‍

കൊച്ചി: ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി. ബീഹാറില്‍ നിന്നെത്തിയ 9 ആണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ കൊണ്ടുവന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശിയായ ഡബ്ലു നാട്ട്, സുനില്‍ മോണ്ടല്‍ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് ജോലിക്ക് എത്തിച്ചതായിരുന്നു കുട്ടികളെയെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. മണിക്കൂറില്‍ 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. അതേസമയം, കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

വൈദ്യുതി ലൈൻ പൊട്ടിവീണു

വടക്കാഞ്ചേരി : എങ്കക്കാട് പാടശേഖരത്തിൽ 220 കെ വി വൈദ്യുതി ലൈൻ പൊട്ടിവീണു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. വടക്കാഞ്ചേരി സബ് സ്റ്റേഷനിൽ നിന്ന് കുന്നംകുളം സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന പ്രധാന ലൈനുകളിൽ ഒന്നാണ് ഇത്

നിതിന്‍ രാജിന്റെ മരണം;  ഡോ എം കെ റാം അറസ്റ്റില്‍

കണ്ണൂര്‍: ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയില്‍. കുടകില്‍ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിലെത്തിയിരുന്നു. എന്നാല്‍ റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസില്‍ മാസങ്ങള്‍ക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. സുപ്രീംകോടതി കൂടെ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവില്‍ പോയത്. താടി വെച്ചു രൂപം മാറിയാണ് ഇയാള്‍ …

നിതിന്‍ രാജിന്റെ മരണം;  ഡോ എം കെ റാം അറസ്റ്റില്‍ Read More »

ഫിഫ ലോകകപ്പ് സ്പെയിൻ ജേതാക്കൾ

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സ്‌പെയിന്‍ സ്വന്തമാക്കി. ന്യൂജേഴ്‌സിയില്‍ നടന്ന ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചത് ഒരു ഗോളിന്. 106-ാംമിനിറ്റില്‍ പകരക്കാരന്‍ ഫെറാന്‍ ടോറസാണ് ഗോള്‍ നേടിയത്. നിലവിലെ ചാമ്പ്യന്‍മാരായിരുന്നു അര്‍ജന്റീന. 2010ലാണ് സ്‌പെയിന്‍ മുന്‍പ് ലോകകപ്പ് നേടിയത്.

കോത പറമ്പ് vvup സ്കൂളിലെ മോഷണം : പ്രതി പിടിയിൽ

​മതിലകം : സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി സ്റ്റോർ റൂമിൻ്റെയും അടുക്കളയുടെയും പൂട്ട് പൊളിച്ച് കറിക്കത്തി മുതൽ അരി വരെ കവർന്ന കേസിൽ ആസാം സ്വദേശിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ആസാം ഗായ് ജില്ല സ്വദേശിയും നിലവിൽ പി. വെമ്പല്ലൂർ വാഴൂർ ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ താജുദ്ദീൻ (38) എന്നയാളാണ് അറസ്‌റ്റിലായത്. ​മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ കോതപറമ്പ് വി.വി.യു.പി (VVUP) സ്കൂളിലാണ് മോഷണം നടന്നത്. സ്കൂൾ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള …

കോത പറമ്പ് vvup സ്കൂളിലെ മോഷണം : പ്രതി പിടിയിൽ Read More »

ഫിഫ ഫുട്‌ബോള്‍: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: ഫിഫ ഫൈനല്‍ ലോകകപ്പ് മത്സരം നടക്കുന്നതുമായി ബന്ധപ്പെട്ട് നാളെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന്് രാത്രി 12.30 മുതലാണ് സ്‌പെയിന്‍- അര്‍ജന്റീന മത്സരം.

ഫിഫ ഫുട്‌ബോള്‍: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: ഫിഫ ഫൈനല്‍ ലോകകപ്പ് മത്സരം നടക്കുന്നതുമായി ബന്ധപ്പെട്ട് നാളെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന്് രാത്രി 12.30 മുതലാണ് സ്‌പെയിന്‍- അര്‍ജന്റീന മത്സരം.