Newsskerala

ഇസ്രയേല്‍ ആക്രമണം; യെമന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടു

സന: ഇസ്രയേല്‍ ആക്രമണത്തില്‍ യെമന്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി നേതൃത്വത്തിലെ ഉന്നതര്‍ കൊല്ലപ്പെട്ടത്.
ഒരു അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് അല്‍ റഹാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേരും കൊല്ലപ്പെട്ടത്. അതേസമയം ഇക്കാര്യത്തില്‍ ഇസ്രയേല്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
2014 മുതല്‍ തലസ്ഥാനമായ സന ഉള്‍പ്പെടെയുള്ള വടക്കന്‍ പ്രദേശങ്ങള്‍ ഭരിക്കുന്നത് ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തുന്നത്.
വ്യാഴാഴ്ച ഹൂതി രാഷ്ട്രീയ  സൈനിക നേതാക്കളുടെ യോഗത്തിനു നേരെ ഇസ്രയേല്‍സേന ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലും നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *