ഇവൻ്റ് മാനേജ്മെൻ്റ് സംരംഭമായ ബെല്ല ഇവൻ്റ്സിൻ്റെ ഓഫീസ് തൃശൂരിൽ പ്രവർത്തനമാരംഭിച്ചു.
ഷൊർണൂർ റോഡിൽ എയർടെൽ ഓഫീസിന് സമീപം കള്ളിയത്ത് ബിൽഡിങ്ങിൽ ആരംഭിച്ച ബെല്ല ഇവൻ്റ്സിൻ്റെ ഓഫീസ് തൃശൂർ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി. ഫാദർ ബിനു ജോസഫ് ഓഫീസിൻ്റെ ആശിർവാദ കർമ്മം നിർവ്വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെൻ്റ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ ബൈജു വർഗീസ്, കെ.കെ. ബാബു, ചേറൂർ മാർ ഗീവർഗീസ് പള്ളി വികാരി ഫാദർ വിനോദ് തിമിത്തി, ബെല്ല ഇവൻ്റ്സ് പ്രൊപ്രൈറ്റർ വി.എസ്. ഡേവിഡ്, ബിന്ദു സന്തോഷ്, അഡ്വ. സി.എം. അനിൽകുമാർ, സുനോജ് തമ്പി, മുഹമ്മദ് സറൂക് എ സി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.. സ്റ്റേജ് ഷോകൾ, മെഗാ ഇവൻ്റുകൾ, കോൺഫറൻസ് പ്രോഗ്രാമുകൾ, ജന്മദിനം, വിവാഹം, വാർഷികം തുടങ്ങിയ ആഘോഷ വേളകളും സംസ്ക്കാര ശുശ്രൂഷകൾ ഉൾപ്പടെയുള്ള ചടങ്ങുകളുടെ സ്റ്റേജ്, ഡെക്കറേഷൻ, ലൈറ്റ് ആൻ്റ് സൗണ്ട് എന്നിവയെല്ലാം ബെല്ല ഇവൻ്റ്സ് ചെയ്തു നൽകുന്നു. മൂന്ന് വർഷത്തോളമായി ഖത്തറിലും രണ്ടര വർഷക്കാലമായി കേരളത്തിലും പ്രവർത്തിച്ച് വരുന്നു.