തൃശൂർ : ഭരതൻ പുരസ്‌കാരം ബ്ലെസ്സിക്ക് സമ്മാനിക്കും. കല്യാൺ സുവർണ മുദ്രയും ശില്പവുമാണ് അവാർഡ്. ഭരതൻ സ്‌മൃതിവേദി ഈ വർഷം ഏർപ്പെടുത്തുന്ന കെ പി എ സി ലളിത പുരസ്‌കാരം ചലച്ചിത്രനടി ഉർവശിക്ക് സമ്മാനിക്കും. 25000കയും ശില്‌പവുമാണ് സമ്മാനം. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്‌റ്ററെ ചടങ്ങിൽ ഗുരുദക്ഷിണ നൽകി ആദരിക്കും. 25000കയും പൊന്നാടയുമാണ് ദക്ഷിണ.
കാഴ്‌ച മുതൽ ആടുജീവിതം വരെ ഉള്ള ചലച്ചിത്രങ്ങളിലൂടെ സങ്കീർണമായ ജീവിയ അനുഭവങ്ങൾ കയ്യടക്കത്തോടെ അവതരിപ്പിച്ച ചലച്ചിത്രകാരനാണ് ബ്ലെസ്സിയെന്ന് ജൂറി കമ്മിറ്റി വിലയിരുത്തി. സംവിധായകൻ ജയരാജ്. ഷോഗൺ രാജു,എം പി സുരേന്ദ്രൻ എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റി ആണ് ജേതാക്കളെ നിശ്ചയിച്ചത്. 2024 ജൂലൈ 30 നു ഭരതൻ ഓർമ്മ ദിനത്തിൽ റീജണൽ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ ഹരിഹരൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും. പ്രമുഖ ചലച്ചിത്ര പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും.