Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ധീരഭടന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് ; മോദി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ എല്ലാവര്‍ക്കും സല്യൂട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു. സൈന്യത്തിന്റേത് അസാമാന്യ ധീരതയെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.
വെടിനിര്‍ത്തല്‍ ചെറിയ വിരാമം മാത്രം. ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ചില്ല. ചര്‍ച്ച അധീന കശ്മീരില്‍ മാത്രം.
ആണവായുധ ഭീഷണി വിലപ്പോവില്ല. ഭീഷണി ഇന്ത്യയോട് വേണ്ട. ആ ബ്ലാക് മെയില്‍ ചെലവാകില്ല. ഭീകരവാദികളെയും പിന്തുണയ്ക്കുന്നവരെയും വെറുതെ വിടില്ലെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ ആക്രമണത്തില്‍ പാകിസ്ഥാന്‍ ഭയന്നു വിറച്ചു. പാകിസ്ഥാന്റെ വ്യോമത്താവളങ്ങള്‍ തകര്‍ത്തു. മിസൈലുകളും, ഡ്രോണുകളും വെടിവെച്ചിട്ടു. നിവൃത്തിയില്ലാതെ പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് ഇങ്ങോട്ടുവിളിക്കുകയായിരുന്നുവെന്നും മോദി വെളിപ്പെടുത്തി.

മതത്തിന്റെ പേരിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. പഹല്‍ഗാമില്‍ നടന്നത് സമാനതകളില്ലാത്ത ക്രൂരതയായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ വെറും പേരല്ല. പേരില്‍ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ്.ഭീകരരുടെ പരിശീലന കേന്ദ്രത്തില്‍ കടന്നുകയറി സൈന്യം കനത്ത തിരിച്ചടി നല്‍കി. ഭീകരകേന്ദ്രങ്ങള്‍ ഭാരതം ഭസ്്മമാക്കി. ബാവല്‍പൂരിലും, മുരിദ്‌കെയിലും ആഗോളഭീകരകേന്ദ്രങ്ങളായിരുന്നു.
ഭീകരര്‍ സ്വപ്‌നത്തില്‍ പോലും ഇത്തരത്തിലൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. ഭീകരരുടെ യൂണിവേഴ്‌സിറ്റികള്‍ ഇല്ലാതാക്കി. പെണ്‍കുട്ടികളുടെ സിന്ദൂരം മായ്ച്ചവരെ ഭൂമിയില്‍ നിന്നും മായ്ച്ചു. നൂറിലധികം ഭീകരരെ വധിച്ചതായും മോദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *