തൃശൂര്‍: നവചിന്തകളെ ദ്യോതിപ്പിക്കുന്ന നാടകമായ ബ്ലാക് ഹോള്‍ ബ്ലാക് ബോക്‌സില്‍ നിറഞ്ഞ കാണികളുടെ ഹൃദയം കവര്‍ന്നു. ജ്യോതി ഡോഗ്രയുടെ നാടകങ്ങളുടെ തുടര്‍ച്ചയാണിതെന്ന് കാണാം. മൃതിയെ കാത്തിരിക്കുന്ന സ്ത്രീയുടെ ആഖ്യാനമാണ് നാടകത്തിന്റെ സഞ്ചാരപഥം.
ദുരന്തമായ മരണചിന്തകളില്‍ നിന്ന് ചിന്തയെ വ്യതിചലിപ്പിക്കുന്നതിന് വേണ്ടി കുടുംബാംഗങ്ങളുമായി തമോഗര്‍ഗര്‍ത്തങ്ങളെക്കുറിച്ചുള്ള സംസാരമാണ് ഇതിവൃത്തം.
അസ്തിത്വബോധത്തെ ഉണര്‍ത്തലും, ദാര്‍ശനിക പ്രശ്‌നങ്ങളും തമോഗര്‍ത്ത പ്രശ്നങ്ങളും രോഗാതുരതയുടെ ഭാഗമാക്കുന്നു നാടകത്തില്‍. ജെര്‍സി ഗ്രോട്ടോവ്സ്‌കിയുടെ നാടകത്തിന്റെ നിഴലാട്ടങ്ങള്‍ ഡോഗ്രയുടെ നാടകത്തില്‍ കാണാം. ചിത്രകാരി ട്രേസി എമിന്റെ രോഗാതുര ചിത്രങ്ങളെ ഈ നാടകം ഓര്‍മപ്പെടുത്തുന്നു