Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട് ആരോപണം; അടിസ്ഥാനരഹിതമെന്ന് ബിപിഎല്‍ സിഇഒ

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ ഒരു വിഭാഗം മാധ്യമങ്ങള്‍ ഉന്നയിച്ച വ്യവസായ ഭൂമി ക്രമക്കേട് ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമെന്ന് ബി പി എല്‍. 2003 – ല്‍ സുപ്രീം കോടതി തള്ളിയ ഭൂമി പതിച്ചുനല്‍കലിലെ ക്രമക്കേട് എന്ന ആരോപണമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. ഈ ആരോപണങ്ങള്‍ അവാസ്തവവും നിയമപരമായി സാധുതയുമില്ലാത്തവയുമാണെന്ന് ബിപിഎല്‍ ലിമിറ്റഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജീവ് ചന്ദ്രശേഖറിന് ബി പി എല്‍ ലിമിറ്റഡുമായി സാമ്പത്തിക ഇടപാടോ ഓഹരി പങ്കാളിത്തമോ ഇല്ല. ഈ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതവും ദുരുപദിഷ്ടവും തെറ്റിദ്ധാരണ ഉയര്‍ത്തുന്നതുമാണെന്ന് ബി പി എല്‍ സി ഇ ഓ ശൈലേഷ് മുദലര്‍ പറഞ്ഞു. പതിച്ചു നല്‍കിയ ഭൂമിയില്‍ 1996 നും 2004 നും ഇടക്ക് ബിപിഎല്‍ 450 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നതായും കമ്പനി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *