ന്യൂഡല്‍ഹി: സി. പി രാധാകൃഷ്ണന്‍ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന പ്രധാന യോഗത്തിന് ശേഷം ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനെ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സി പി രാധാകൃഷ്ണന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി പ്രതികരിച്ചു.
ആര്‍എസ്എസ് താല്പര്യം കൂടി മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി തീരുമാനം എന്നാണ് വിവരം. ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവ് കൂടിയായതിനാല്‍ സാമൂഹിക രാഷ്ട്രീയ സാമുദായിക സമവാക്യം കൂടി ഉറപ്പുവരുത്തിയാണ് ബിജെപിയുടെ പ്രഖ്യാപനം. ആര്‍എസ്എസിലൂടെ ആയിരുന്നു സി പി രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശനം. തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷനായും കേരളത്തിന്റെ പ്രഭാരിയായും ചുമതല വഹിച്ചിട്ടുണ്ട്. രണ്ടുതവണ കോയമ്പത്തൂരില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജാര്‍ഖണ്ഡ് പുതുച്ചേരി തെലങ്കാന ഗവര്‍ണര്‍ പദവികളും വഹിച്ചിരുന്നു. സി പി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ വരാനിരിക്കുന്ന തമിഴ്‌നാട് കേരള തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കൊണ്ടാണ്. വിവാദങ്ങളില്‍ പെടാത്ത പാര്‍ലമെന്ററി പരിചയവും രാഷ്ട്രീയ പരിചയവും ഏറെയുള്ള വ്യക്തി കൂടിയാണ് സി പി രാധാകൃഷ്ണന്‍. ചൊവ്വാഴ്ച ചേരുന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സ്ഥാനാര്‍ഥി തീരുമാനം അറിയിക്കും. ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കി കൊണ്ടായിരിക്കും നാമനിര്‍ദ്ദേശപത്രിക നല്‍കുക.