തൃശൂർ: കാർ റൗണ്ട് എബൗട്ടിൽ ഇടിച്ചു കയറി അപകടം. ഇക്കണ്ടവാര്യർ റോഡിലെ പൗരസമിതിയുടെ റൗണ്ട് എബൗട്ടാണ് കാർ ഇടിച്ചു തകർത്തത് . ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. മരത്താക്കര സ്വദേശിക്ക് പരിക്കേറ്റു. ചാലക്കുടി സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. കാറിന്‍റെ മുൻവശവും തകർന്നു. കാറിന്‍റെ മുൻവശത്തെ രണ്ട് ടയറുകൾക്കും ഗ്രിപ്പ് ഇല്ലാത്തതും റോഡിലെ റൗണ്ട് എബൗട്ടിന്‍റെ അശാസ്ത്രീയ നിർമാണവുമാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു.
ട്രാഫിക് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡിവിഷൻ കൗണ്‍സിലർ ലീല വർഗീസും സ്ഥലത്തെത്തിയിരുന്നു.