തൃശൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ കേസ്. എറണാകുളം നോർത്ത് പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത്. ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച നടന്‍ വിനായകനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കെ.എസ് നേതാവ് വി.എസ്.ഡേവിഡ് ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിയെയും, അദ്ദേഹത്തിന്റെ മരണം പോലും വിനായകന്‍ മോശമായ രീതില്‍ അവതരിപ്പിച്ചതായി മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ വി.എസ്.ഡേവിഡ് പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ നേരത്തെ ലൈവില്‍ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശം വ്യാപക ആക്ഷേപങ്ങള്‍ക്ക് ഇട വരുത്തിയിരുന്നു.