Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

തൃശൂര്‍ പൂരം കലക്കല്‍: മന്ത്രി രാജന്റെ മൊഴിയെടുക്കും

തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം റവന്യൂമന്ത്രി കെ.രാജന്റെ മൊഴിയെടുക്കും. എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ വീഴ്ചയെ സംബന്ധിച്ച അന്വേഷണത്തിലാണ്  മന്ത്രി രാജന്റെ മൊഴിയെടുക്കുക. നിയമസഭാ സമ്മേളനത്തിന് ശേഷം മന്ത്രി രാജന്റെ മൊഴിയെടുക്കും. മന്ത്രി രാജന്റെ മൊഴിയെടുത്തതിന് ശേഷം എ.ഡി.ജി.പി അജിത്കുമാറിനെ ചോദ്യം ചെയ്യും. മൊഴി നല്‍കാന്‍ പ്രയാസമില്ലെന്നും, സന്തോഷം മാത്രമെന്നും മന്ത്രി രാജന്‍ പറഞ്ഞു. അന്വേഷണം ഇഴയുകയാണെന്ന് തോന്നുന്നില്ലെന്നും മന്ത്രി രാജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പൂരം കലക്കല്‍ സംഭവത്തില്‍ ത്രിതല അന്വേഷണമാണ് നടക്കുന്നത്. പൂരം നിര്‍ത്തിവെയ്‌ക്കേണ്ടി …

തൃശൂര്‍ പൂരം കലക്കല്‍: മന്ത്രി രാജന്റെ മൊഴിയെടുക്കും Read More »

തൃശൂര്‍ പൂരം സുഗമമായി നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ പൂരം സുഗമമായും സുരക്ഷിതമായും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പൂരം ഭംഗിയിയായി നടത്തുന്നതിന് വിശദമായ യോഗം ചേര്‍ന്നിരുന്നു. ആചാര, അനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുത്താതെ തൃശൂര്‍ പൂരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു..

തൃശൂരില്‍ 500 കോടിയുടെ ഇറിഡിയം തട്ടിപ്പ്, കൂടുതല്‍ തെളിവുകള്‍ പുറത്ത്

തൃശ്ശൂര്‍: 500 കോടിയുടെ ഇറിഡിയം തട്ടിപ്പില്‍ പ്രതികള്‍  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലും വ്യാജ രേഖ ചമച്ചതിന് തെളിവ്. നിക്ഷേപകരില്‍ നിന്ന് പിരിച്ച പണം റിസര്‍വ് ബാങ്കില്‍ അടച്ചിട്ടുണ്ടെന്ന വ്യാജരേഖ ചമച്ചു തട്ടിപ്പ് നടത്തി. പണം കോടികളാക്കി തിരിച്ച് തരാം എന്ന് പറഞ്ഞ് അഞ്ഞൂറോളം കോടി രൂപയാണ് നിക്ഷേപകരില്‍ നിന്ന് ഇവര്‍ സ്വീകരിച്ചത്. എന്നാല്‍ ഇത് തിരികെ നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. അയ്യായിരം രൂപയ്ക്ക് അഞ്ചുകോടി രൂപ വരെ വാഗ്ദാനം നല്‍കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ …

തൃശൂരില്‍ 500 കോടിയുടെ ഇറിഡിയം തട്ടിപ്പ്, കൂടുതല്‍ തെളിവുകള്‍ പുറത്ത് Read More »

ആശാ വർക്കർമാർ സെക്രട്ടേറിയറ്റില്‍ കൂട്ടഉപവാസം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ശക്തമാക്കുന്നുപ്രതിഷേധം ശക്തമാക്കുന്നതിന്റെ  ഭാഗമായി കൂട്ട ഉപവാസം തുടങ്ങി. കൂടുതല്‍ സംഘടനകളും, കലാ,സാംസ്‌കാരിക പ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഢ്യവുമായി സമരവേദിയിലെത്തി. ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ട്് എ.പി.അബ്ദുള്ളക്കുട്ടി, കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ എന്നിവരും സമരപ്പന്തലിലെത്തി. കേന്ദ്രം ഇടപെടുമെന്ന്്് എ.പി.അബ്ദുള്ളക്കുട്ടി അറിയിച്ചു. സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചു. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള …

ആശാ വർക്കർമാർ സെക്രട്ടേറിയറ്റില്‍ കൂട്ടഉപവാസം Read More »

തൃശൂർ പൂരം പ്രദർശനത്തിന് തുടക്കം

ത്യശൂർ : പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തു സംഘടിപ്പിക്കുന്ന തൃശൂർ പുരം പ്രദർശനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ.രാജ നും ചേർന്ന് ഉദ്ഘാടനം ചെയ്തു.  62-ാം പ്രദർശനമാണിത്. ഓരോ പുരാസ്വാദ കനുമാണ് തൃശൂർ പൂരം നടത്തു ന്നതെന്നും കേന്ദ്രമന്ത്രിയെന്ന വലിയ ഉത്തരവാദിത്തത്തോടെയുള്ള ആദ്യ പൂരമാണ് ഈ വർഷത്തേതെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാവരും ആനന്ദം കൊയ്തെടുക്കുന്ന ഉത്സവകാലം ഏറ്റവും ഭംഗിയാകട്ടെ എന്നും നന്മകൾ കൊയ്തെടുക്കുന്ന വലിയ, വമ്പൻ പൂരം ആശംസി ക്കുന്നതായും …

തൃശൂർ പൂരം പ്രദർശനത്തിന് തുടക്കം Read More »

കേരളത്തിൽ ബി ജെ പി യെ നയിക്കാൻ ‘ടെക്കി’

കൊച്ചി: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നിരീക്ഷകനായി പ്രഹ്ലാദ് ജോഷി രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. കോര്‍ കമ്മിറ്റി കേന്ദ്രനിര്‍ദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദധാരിയും ഐടിയിൽ ബിരുദാനന്തര ബിരുദവും ഉള്ള സംഘപരിവാർ – ആർഎസ്എസ് പശ്ചാത്തലം ഇല്ലാത്ത രാജീവ് …

കേരളത്തിൽ ബി ജെ പി യെ നയിക്കാൻ ‘ടെക്കി’ Read More »

കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഹനഫി ജുമാ മസ്ജിദിലെ നോമ്പുതുറയിൽ

തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപി ചെട്ടിയങ്ങാടി ഹനഫി ജുമാ മസ്ജിദിലെത്തി നോമ്പുതുറയിൽ പങ്കെടുത്തു. ചീഫ് ഇമാം ഇബ്രാഹിം ഫലാഹിയുടെ നേതൃത്വത്തിൽ മസ്ജിദ് പ്രസിഡണ്ട് ഹയാത്ത് ഖാൻ, മുത്തവല്ലി പി.സി. സിയാദ്, ജനറൽ സെക്രട്ടറി അബ്ദുൽ ബാസിദ് എന്നിവർ ചേർന്ന് കേന്ദ്രമന്ത്രിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ചെട്ടിങ്ങാടി ജുമാ മസ്ജിദിലെ പ്രസിദ്ധമായ ജീരക കഞ്ഞിയും കഴിച്ച് സുരേഷ് ഗോപിയും സംഘവും നോമ്പുതുറയിൽ പങ്കെടുത്തു. 45 മിനിറ്റോളം മസ്ജിജിദിൽ ചെലവഴിച്ച കേന്ദ്ര മന്ത്രി അടുത്ത കൊല്ലം നോമ്പുതുറയിൽ പങ്കെടുക്കാൻ …

കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഹനഫി ജുമാ മസ്ജിദിലെ നോമ്പുതുറയിൽ Read More »

റെന്റ് എ കാര്‍ തര്‍ക്കം: തൃശൂരില്‍ സുഹൃത്തിനെ കൊന്ന കേസില്‍ നാലു പേര്‍ പിടിയില്‍

തൃശൂര്‍: പെരുമ്പിലാവ് മുല്ലപ്പിള്ളിക്കുന്നിലെ നാലുസെന്റ് കോളനിയില്‍ ലഹരിമാഫിയാ സംഘാംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ വെട്ടേറ്റുമരിച്ചു സംഭവത്തില്‍ നാല് പേര്‍ പിടിയില്‍.  കേസിലെ മുഖ്യപ്രതി മുല്ലപ്പിള്ളി നാലുസെന്റ് കോളനിയില്‍ മണ്ടുമ്പാല്‍ വീട്ടില്‍ ലിഷോയ് ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. കാര്‍ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.മരത്തങ്ങോട്ട് വാടകയ്ക്ക് താമസിക്കുന്ന കടവല്ലൂര്‍ സ്വദേശി കൊട്ടിലിങ്ങല്‍ വീട്ടില്‍ അക്ഷയ് (കൂത്തന്‍-28) ആണ് മരിച്ചത്.ഇന്നലെ  രാത്രി എട്ടോടെയാണ് അക്ഷയ് ഭാര്യ നന്ദനയുമൊന്നിച്ച് ലിഷോയുടെ വീട്ടിലെത്തുന്നത്. പെരുമ്പിലാവിലെ വീട്ടിലേക്ക് അക്ഷയിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ …

റെന്റ് എ കാര്‍ തര്‍ക്കം: തൃശൂരില്‍ സുഹൃത്തിനെ കൊന്ന കേസില്‍ നാലു പേര്‍ പിടിയില്‍ Read More »

മണ്ഡല പുനര്‍നിര്‍ണയം: യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, ചരിത്രദിനമെന്ന് സ്റ്റാലിന്‍

ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ ഡിഎംകെ വിളിച്ചുചേര്‍ത്ത ജോയിന്റ്്്് ആക്ഷന്‍ കമ്മിറ്റി യോഗം തുടങ്ങി. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്്്.ഇന്ന് ചരിത്രദിനമാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. രാജ്യ പുരോഗതിക്ക് സംഭാവന നല്‍കിയ സംസ്ഥാനങ്ങള്‍ ഫെഡറലിസം സംരക്ഷിക്കാന്‍ ഒന്നിച്ച ദിനമായി അടയാളപ്പെടുത്തുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ജനാധിപത്യവും ഫെഡറല്‍ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടം. മണ്ഡലപുനര്‍ നിര്‍ണയം നമ്മുടെ പ്രാതിനിധ്യത്തെ ബാധിക്കും. അതുകൊണ്ടാണ് ഒന്നിച്ചു എതിര്‍ക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒഡീഷ, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ …

മണ്ഡല പുനര്‍നിര്‍ണയം: യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, ചരിത്രദിനമെന്ന് സ്റ്റാലിന്‍ Read More »

കേന്ദ്രമന്ത്രിയെ കാണുമെന്ന് പറഞ്ഞിട്ടില്ല, മാധ്യമങ്ങളെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ഡല്‍ഹി യാത്രയെച്ചൊല്ലി വിവാദം മുറുകുന്നു. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയെ കാണുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടെന്ന് മന്ത്രി ഫേയ്സ്ക്ക്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മാധ്യമങ്ങളെയും അവര്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. മാധ്യമങ്ങളുടെ ഊഹങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാന്‍ തനിക്ക് പറ്റില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മാത്രമാണ് കേന്ദ്രമന്ത്രിയെ കാണണമെന്ന് അറിയിപ്പ് കിട്ടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ നേരിട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്നാണ് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതെന്നും ബുധനാഴ്ച അപ്പോയിന്റ്‌മെന്റ് …

കേന്ദ്രമന്ത്രിയെ കാണുമെന്ന് പറഞ്ഞിട്ടില്ല, മാധ്യമങ്ങളെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് Read More »

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം:ആദ്യം കേന്ദ്രം വര്‍ദ്ധിപ്പിക്കട്ടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം ആദ്യം കേന്ദ്രം വര്‍ദ്ധിപ്പിക്കട്ടെയെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കുമെന്ന് എല്‍.ഡി.എഫ് യോഗത്തില്‍ അദ്ദേഹം അറിയിച്ചു. സിപിഐയും ആര്‍ജെഡിയും യോഗത്തില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സമരം തീര്‍ക്കണമെന്ന് ഘടകകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കാണാന്‍ മന്ത്രി വീണാ ജോര്‍ജിന് അനുമതി ലഭിച്ചില്ല. റസിഡന്റ് കമ്മിഷണര്‍ വഴി കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. …

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം:ആദ്യം കേന്ദ്രം വര്‍ദ്ധിപ്പിക്കട്ടെയെന്ന് മുഖ്യമന്ത്രി Read More »

കര്‍ണാടകയില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി

ബെംഗളൂരു: കര്‍ണാടകയില്‍ എം.എല്‍.എമാരുടെ ശമ്പളം കൂട്ടിയത് നൂറ് ശതമാനം.  അടിസ്ഥാന ശമ്പളം 40000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 80,000 രൂപയാക്കി. നിലവില്‍ എംഎല്‍എമാര്‍ക്ക് അലവന്‍സുകളടക്കം മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്പള വര്‍ധനവോടെ ഇത് അഞ്ച് ലക്ഷം രൂപവരെ ആയി വര്‍ധിക്കും. രണ്ട് ലക്ഷത്തോളം രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് ഉണ്ടായത്. മുഖ്യമന്ത്രിയുടെ ശമ്പളം 75000 രൂപയില്‍ നിന്ന് ഒന്നരലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. മന്ത്രിയുടെ ശമ്പളം 60000 രൂപയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷമാക്കി. സ്പീക്കര്‍ക്ക് അടിസ്ഥാന ശമ്പളം …

കര്‍ണാടകയില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി Read More »

കണ്ണൂരില്‍ ഗൃഹനാഥനെ വെടിവെച്ചു കൊലപ്പെടുത്തി

കണ്ണൂര്‍: കൈതപ്രത്ത് ഗൃഹനാഥനെ വെടിവെച്ചു കൊന്നു. കൈത്രപ്രം സ്വദേശി രാധാകൃഷ്ണന്‍ (49) ആണ് മരിച്ചത്. പ്രതി പെരുമ്പടവം സ്വദേശി സന്തോഷ് പോലീസ് കസ്റ്റഡിയിലാണ്. ഇന്ന് വൈകീട്ട് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്. കുടുംബവഴക്കാണ് കാരണം. ഗുഡ്‌സ് ഓട്ടോ ഡ്രൈവറാണ് രാധാകൃഷ്ണന്‍.

നെന്മാറ-വല്ലങ്ങി വേല: മദ്യ നിരോധനം ഏര്‍പ്പെടുത്തി

_പാലക്കാട്‌ നെന്മാറ- വല്ലങ്ങി വേലയോടനുബന്ധിച്ച് ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ നെന്മാറ, അയിലൂര്‍ ഗ്രാമപഞ്ചായത്ത് പരിധികളില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അന്നേ ദിവസങ്ങളില്‍ രാവിലെ ആറു മണി മുതല്‍ രാത്രി പത്ത് മണി വരെ ഈ പ്രദേശങ്ങളിലെ മദ്യവില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കേരള അബ്കാരി ആക്ട് 54 അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ആശാ വര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹാരസമരത്തിൽ

തിരുവനന്തപുരം: 39 ദിവസമായി തുടരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട ശ്രമങ്ങള്‍ തുടരുന്നു. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആശാ വര്‍ക്കേഴ്സിന്റെ ഇന്‍സെന്റീവ് വര്‍ധന സമയബന്ധിതമായി പരിഗണിക്കുമെന്ന് പാര്‍ലമെന്റില്‍ ജെപി നഡ്ഡ വ്യക്തമാക്കിയിരുന്നു. കേരളത്തിന് കുടിശ്ശികയായി ഒന്നും തന്നെ നല്‍കാനില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ പശ്ചാത്തലത്തില്‍ ചര്‍ച്ചയിലൂടെ ഉരുത്തിരിയുന്ന …

ആശാ വര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹാരസമരത്തിൽ Read More »

ചര്‍ച്ച പരാജയം; ആശാവര്‍ക്കാര്‍മാര്‍ സമരം തുടരും

തിരുവനന്തപുരം: ഒരു മാസത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകരുമായി സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം.ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ആശാ വര്‍ക്കര്‍മാര്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്ന മന്ത്രിയുടെ നിര്‍ദേശത്തിന് സമരക്കാര്‍  വഴങ്ങിയില്ല. സമരം തുടരുമെന്ന് ആശാ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ചു. നാളെ തുടങ്ങാനിരിക്കുന്ന നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണില്‍ പൊടിയിടാനുള്ള ഒരു ചര്‍ച്ച മാത്രമായിരുന്നു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമരക്കാര്‍ ആരോപിച്ചു. പുതിയ നിര്‍ദ്ദേശങ്ങളോ …

ചര്‍ച്ച പരാജയം; ആശാവര്‍ക്കാര്‍മാര്‍ സമരം തുടരും Read More »

ഡ്രാഗണ്‍ ക്രൂ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പറന്നിറങ്ങി; സുനിതാ വില്യംസടക്കം  നാല് യാത്രികരും സുരക്ഷിതര്‍

വാഷിംഗ്ടണ്‍:  ചരിത്രവിസ്മയമായി ഇന്ത്യന്‍ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും സുരക്ഷിതമായി ഭൂമിയില്‍ പറന്നിറങ്ങി. ഒമ്പത് മാസത്തെ ബഹിരാകാശവാസത്തിന് ശേഷമാണ് നാല്‍വര്‍ സംഘം മണ്ണു തൊട്ടത്.   17 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഇന്ന് പുലര്‍ച്ചെ 3.25ന് ഫ്ളോറിഡ തീരത്തോട് ചേര്‍ന്ന് അറ്റ്ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ-9 പേടകം ഇറങ്ങിയത്. തുടര്‍ന്ന് സ്ട്രെച്ചറില്‍ സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ നിന്നും സ്ട്രെച്ചറില്‍ പുറത്തിറങ്ങി. നിക്ക് …

ഡ്രാഗണ്‍ ക്രൂ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പറന്നിറങ്ങി; സുനിതാ വില്യംസടക്കം  നാല് യാത്രികരും സുരക്ഷിതര്‍ Read More »

ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം, സുപ്രീം കോടതി

ന്യൂഡല്‍ഹി: ആന എഴുന്നള്ളിപ്പ് പൂര്‍ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീം കോടതി നിരീക്ഷണം. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ  ഭാഗമാണെന്ന് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസില്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആനകളുടെ സര്‍വേ നടത്തണം എന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വഗജസേവാ സമിതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. വളര്‍ത്തുനായയായ ബ്രൂണോ കൊല്ലപ്പെട്ടതിനെ …

ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം, സുപ്രീം കോടതി Read More »

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂർ : കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വീണ വിദ്വാന്‍ എ. അനന്തപത്മനാഭന്‍, നാടകകൃത്തും സംവിധായകനുമായ സേവ്യര്‍ പുല്‍പ്പാട്ട്, നര്‍ത്തകിയും നൃത്ത അധ്യാപികയുമായ കലാമണ്ഡലം സരസ്വതി എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാമേഖലകളില്‍ സമഗ്രസംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. 2024 ലെ അവാര്‍ഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തെരഞ്ഞെടുത്തു. 60 വയസ്സിന് മുകളില്‍ …

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു Read More »

ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം; തടയാനുള്ള നീക്കമാണ് ഹൈക്കോടതിയുടേതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആന എഴുന്നള്ളിപ്പ് പൂര്‍ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീം കോടതി നിരീക്ഷണം. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ  ഭാഗമാണെന്ന് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസില്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആനകളുടെ സര്‍വേ നടത്തണം എന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വഗജസേവാ സമിതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. വളര്‍ത്തുനായയായ ബ്രൂണോ കൊല്ലപ്പെട്ടതിനെ …

ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം; തടയാനുള്ള നീക്കമാണ് ഹൈക്കോടതിയുടേതെന്ന് സുപ്രീംകോടതി Read More »