ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
തൃശൂർ : ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുപ്പത് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം മേരി തോമസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വാഴാനി ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മേരി തോമസ് തുടർന്ന് മറ്റ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഏഴ് പേർ ഈശ്വരനാമത്തിലും, ഒരംഗം ദൈവനാമത്തിലും, ഒരംഗം അല്ലാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ …
















