Newsskerala

നടി ഹണി റോസിന് ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടി ഹണി റോസിന് ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതി രേഖ ഒരുമിച്ച് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് ജിഎസ്ടി ആക്ടിന് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്‌മാന്റെ  ഉത്തരവ്.

ഓരോ അസസ്മെന്റ് വര്‍ഷത്തെയും നികുതി രേഖ പ്രത്യേകമായാണ് ആവശ്യപ്പെടേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഹര്‍ജിക്കാരിക്ക് പുതിയ നോട്ടീസ് നിയമപരമായി നല്‍കാന്‍ അധികൃതര്‍ക്ക് തടസമില്ലെന്നും വ്യക്തമാക്കി.

അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി ഒടുക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹണി റോസിന് ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചത്

Leave a Comment

Your email address will not be published. Required fields are marked *