Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

ശാസ്തമംഗലത്ത് നടുറോഡില്‍ സുരേഷ് ഗോപിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായി തര്‍ക്കം

തിരുവനന്തപുരം: വാഹനം വഴിമാറ്റുന്നതിനെ ചൊല്ലി കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായി തര്‍ക്കം. ഇന്നലെ രാത്രി 11 മണിക്കാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയുമായി തര്‍ക്കമുണ്ടായത്. ശാസ്തമംഗലത്ത് നടുറോഡില്‍ ഇരുവരും തമ്മില്‍ 15 മിനിറ്റോളം തര്‍ക്കിച്ചു. ഇതോടെ മാധവിനെ പൊലീസ് കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. എന്നാല്‍ മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് രണ്ടുപേര്‍ക്കുമെതിരെ കേസെടുക്കാതെ മ്യൂസിയം പൊലീസ് വിട്ടയക്കുകയായിരുന്നു. മാധവിനും വിനോദ് …

ശാസ്തമംഗലത്ത് നടുറോഡില്‍ സുരേഷ് ഗോപിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായി തര്‍ക്കം Read More »

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി പ്രളയം

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതികളുടെ പ്രളയം. ഗുരുതര ആരോപണവുമായി മറ്റൊരു യുവതി രംഗത്തെത്തി.  ലൈംഗിക ഉദ്ദേശ്യത്തോടെ പലതവണ രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപിച്ചുവെന്ന് ഇപ്പോള്‍ കേരളത്തിന് പുറത്തുള്ള യുവതി ആരോപിച്ചു. ആദ്യം വിവാഹാഭ്യര്‍ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി. സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടിയെന്ന് യുവതി പറഞ്ഞു. പരാതിപ്പെടുമെന്ന് അറിയിച്ചപ്പോള്‍ ഐ ഡോണ്ട് കെയര്‍, ഹു കെയേഴ്‌സ് എന്നായിരുന്നു മറുപടിയെന്നും യുവതി വെളിപ്പെടുത്തി. 2023 ലാണ് എനിക്ക് മെസേജ് …

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി പ്രളയം Read More »

23 മുതൽ വൺവേ സിസ്റ്റം വരുന്നു

തൃശ്ശൂർ : തൃശൂർ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാന പ്രകാരം 23.08.2025 തിയ്യതി ശനിയാഴ്ച മുതൽ ചെട്ടിയങ്ങാടി മുതൽ MO റോഡ് വരെയുള്ള പോസ്റ്റ് ഓഫീസ് റോഡിലും, സാഹിത്യ അക്കാദമി റോഡിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ One way System പ്രാബല്യത്തിൽ വരുന്നതാണ്. പോസ്റ്റ് ഓഫിസ് റോഡിൽ MO റോഡിൽ നിന്ന് വാഹനങ്ങൾക്ക് ചെട്ടിയങ്ങാടിയിലേക്ക് പോകാവുന്നതും, ചെട്ടിയങ്ങാടിയിൽ നിന്ന് MO റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തുമാണ്. പോസ്റ്റ് ഓഫീസ് റോഡിൽ ഫ്രൂട്സ് കച്ചവടം നടത്തുന്നവർ വാഹനങ്ങൾ …

23 മുതൽ വൺവേ സിസ്റ്റം വരുന്നു Read More »

എം എൽ എ വാഴൂർ സോമൻ അന്തരിച്ചു

തിരുവനന്തപുരം: പീരുമേട് എം എൽ എ വാഴൂർ സോമൻ (72) അന്തരിച്ചു. രാവിലെ റവന്യു അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു

ആരോപണം ശരിയെന്ന് കാലം തെളിയിക്കുമെന്ന് റിനി

കൊച്ചി . രാഷ്ട്രീയ നേതാക്കൾ നേരായ വഴിയിലൂടെ പ്രവർത്തിക്കണമെന്ന് യുവനടി റിനി ആൻ ജോർജ് ആവശ്യപ്പെട്ടു. ഏതെങ്കിലുo ഒരു വ്യക്തിയോടല്ല തൻ്റെ യുദ്ധം. തൻ്റെ ആരോപണം ശരിയെന്ന് കാലം തെളിയിക്കും. എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള പോരാട്ടമാണിത്. ആരോപണ വിധേയത് പേരെടുത്ത് പറഞ്ഞിട്ടില്ല ആരെയും പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

തെറ്റ് ചെയ്തത് കൊണ്ടല്ല രാജിയെന്ന്: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: അശ്ലീല സന്ദേശം അയച്ചുവെന്ന ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു പരാതി തനിക്കെതിരെയാണെന്ന് ആരും പറഞ്ഞിട്ടില്ല. പാർട്ടി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ല. ഹണി ഭാസ്കറിൻ്റെ ആരോപണം അവർ തെളിയിക്കട്ടെ. ആരോപണം ഉന്നയിച്ച യുവനടി തൻ്റെ സുഹൃത്താണ്. തൻ്റെ പേര് അവർ പറഞ്ഞിട്ടില്ലെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നു ‘ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയ്യാറെന്നും രാഹുൽ പറഞ്ഞു ‘ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടില്ലെന്നും രാഹുൽ അറിയിച്ചു

രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍.അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യതയേറി

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന്്് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റാന്‍ സാധ്യതയേറി. എഐസിസി നേതൃത്വം രാഹുലിനെതിരായ ആരോപണങ്ങള്‍ ഗൗരവത്തോടെ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്്്. സംസ്ഥാന നേതൃത്വത്തോട്് ഹൈക്കമാന്‍ഡ് രാഹുലിനെതിരായ ആരോപണത്തില്‍ വിശദീകരണം ആവശ്യപ്പെട്ടതായും അറിയുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ ഹൈക്കമാന്‍ഡിന് രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്്്.  അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കുകയുണ്ടായി. …

രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍.അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യതയേറി Read More »

വേടന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി. വിവാഹ വാഗ്ദാനം നല്‍കി എന്നത് മാത്രം ക്രിമിനല്‍ കുറ്റത്തിന് കാരണമായി കണക്കാക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി.. വേടന്‍ സമൂഹത്തില്‍ വലിയ സ്വാധീനമുള്ളയാളെന്നും ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. തിങ്കളാഴ്ചയ്ക്കുള്ളില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയ്ക്ക് കോടതി നിര്‍ദേശം നല്‍കി. പ്രതി മുന്‍കൂര്‍ ജാമ്യം തേടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിക്ക് തീരുമാനം പറയേണ്ടതുണ്ടെന്നും …

വേടന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടി Read More »

ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചു; യുവ രാഷ്ട്രീയനേതാവിനെതിരെ നടി റിനി

കൊച്ചി: പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയിലെ യുവനേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി യുവ മാധ്യമ പ്രവര്‍ത്തകയും, പുതുമുഖ നടിയുമായ റിനി ആന്‍ ജോര്‍ജ്്. അശ്ലീല സന്ദേശങ്ങളയച്ചതായും അവര്‍ പറഞ്ഞു.  യുവനേതാവിനെ സമൂഹ മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ പ്രതികരിച്ചുവെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴപ്പമൊന്നും ഉണ്ടായില്ലെന്നും എന്നാല്‍ പിന്നീട് അശ്ലീല സന്ദേശം …

ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചു; യുവ രാഷ്ട്രീയനേതാവിനെതിരെ നടി റിനി Read More »

ജോയിൻ്റ് കൗൺസിൽ: പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

തൃശ്ശൂര്‍ : ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഏകീകരണത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാര്‍ അനുഭവിക്കുന്ന ജോലിഭാരവും സങ്കീര്‍ണ്ണമായ സര്‍വ്വീസ് പ്രശ്‌നങ്ങളും പരിഹരിക്കണമന്നാവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആര്‍.ഹരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് വി.എച്ച് ബാലമുരളി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ.എം നൗഷാദ്,എല്‍.എസ്.ജി എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് പി.ജി അനില്‍ കുമാര്‍,ജില്ലാ ട്രഷറര്‍ വി.ആര്‍ …

ജോയിൻ്റ് കൗൺസിൽ: പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി Read More »

ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടമാകുന്ന ബില്‍ ലോക്‌സഭയില്‍; ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധം

ന്യൂഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലാകുകയോ ചെയ്താല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ അവതരണം. രാവിലെ മുതല്‍ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ ബില്‍ അവതരിപ്പിക്കാനായില്ല. സഭ പലകുറി പിരിയുകയും ചേരുകയും ചെയ്ത ശേഷം ഉച്ചകഴിഞ്ഞു രണ്ടിനാണ് ബില്‍ അവതരിപ്പിക്കാനായത്. ബില്‍ കൊണ്ടുവന്നത് ചട്ടപ്രകാരമാണെന്നും ജെപിസിക്ക് വിടാമെന്നും അമിത് ഷാ അറിയിച്ചു. ബില്‍ അവതരണത്തിനിടെ …

ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടമാകുന്ന ബില്‍ ലോക്‌സഭയില്‍; ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധം Read More »

ഷിജുഖാനെ സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതിഷേധം വ്യാപകം

തൃശൂര്‍: കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വദേശീയസാഹിത്യോത്സവത്തില്‍ നിന്ന്  ഷിജുഖാനെ ഒഴിവാക്കുകയും, പരിപാടി റദ്ദാക്കുകയും ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ഡിവൈഎഫ്ഐ നേതാവാണ് ഷിജുഖാന്‍. ഷിജുഖാന്റേത് ഉള്‍പ്പെടെയുള്ള വ്യത്യസ്ത ശബ്ദങ്ങള്‍ നിശബ്ദമാക്കാനുള്ള ചിലരുടെ ഗൂഢാലോചനയും ഫ്യൂഡല്‍ ചിന്താഗതിയുമാണ് ഇതിന് പിന്നിലെന്ന ആരോപണങ്ങള്‍ ശക്തമായിട്ടുണ്ട്്. . ആരെ പേടിച്ചാണ് ഷിജുഖാനെ ഒഴിവാക്കിയതെന്ന് വ്യക്തമാക്കണം. സ്ഥാപിത താത്പര്യക്കൂട്ടങ്ങളുടെ ഇത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഷിജു ഖാനെ പിന്തുണയ്ക്കുന്നവര്‍ ഫേയ്്്്‌സ്ബുക്കില്‍ കുറിച്ചു. ഷിജുഖാന്‍ ശിശുക്ഷേമ സമിതിയുടെ ചുമതലയിലിരിക്കേ ദത്ത് വിവാദത്തില്‍ സ്വീകരിച്ച നിലപാടിന്റെ …

ഷിജുഖാനെ സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതിഷേധം വ്യാപകം Read More »

മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി:  രാജ്യതലസ്ഥാനത്ത് ഗുരുതരമായ സുരക്ഷാവീഴ്ച. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം. യുവാവ് മുഖ്യമന്ത്രിയുടെ മുഖത്തടിച്ചു. രാവിലെ ഔദ്യോഗിക വസതിയില്‍ ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയോട് ചേര്‍ന്ന ഓഫീസില്‍ വെച്ചാണ് ജനസമ്പര്‍ക്ക പരിപാടി നടന്നത്. എല്ലാ ബുധനാഴ്ചയും രേഖാ ഗുപ്ത തന്റെ ഔദ്യോഗിക വസതിയോട് ചേര്‍ന്ന ഓഫീസില്‍ ജനസമ്പര്‍ക്ക പരിപാടി നടത്താറുണ്ട്. സംഭവത്തില്‍  യുവാവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുക്കാനെന്ന രീതിയില്‍ ചില പേപ്പറുകളുമായി എത്തിയ യുവാവാണ് രേഖാ ഗുപ്തയെ ആക്രമിച്ചത്. …

മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍ Read More »

വേടന്റെ  മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും;  അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്റെ  മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയും വാദം തുടരും. നാളെ കേസ് പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനോട് കോടതി നിര്‍ദേശിച്ചു. വിവാഹ വാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയ്‌തെന്നും മറ്റു സ്ത്രീകളുമായുള്ള ബന്ധം തടയാന്‍ ശ്രമിച്ചപ്പോള്‍ താനുമായുള്ള ബന്ധം വേടന്‍ അവസാനിപ്പിച്ചെന്നും പരാതിക്കാരി കോടതിയില്‍ വാദിച്ചു. വേടന്‍ സ്ഥിരം കുറ്റവാളി ആണെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ വാദം ഉന്നയിച്ചു. സ്ഥിരം കുറ്റവാളി എന്ന് എങ്ങനെ പറയാന്‍ ആകുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. പരാതിക്കാരി സ്വന്തം …

വേടന്റെ  മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും;  അറസ്റ്റ് തടഞ്ഞ് കോടതി Read More »

പാലിയേക്കരയില്‍ ടോള്‍ മരവിപ്പിച്ച ഉത്തരവ് തടയില്ല; ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി

ന്യൂഡല്‍ഹി:  പാലിയേക്കര ടോള്‍ പിരിവില്‍ ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി. പാലിയേക്കര ടോള്‍ പിരിവ് മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി തടയില്ല. ദേശീയപാത അതോറിറ്റിയുടെ അപ്പീല്‍ സുപ്രീംകോടതി തളളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൗരന്മാരുടെ ദുരവസ്ഥയിലാണ് ആശങ്കയെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗതാഗതം സുഗമമാക്കുന്നതിന് ഹൈക്കോടതിയുടെ മേല്‍നോട്ടം തുടരണമെന്നും സുപ്രീംകോടതി പറഞ്ഞു.

കത്ത് ചോര്‍ച്ച : നിയമനടപടിയുമായി എം വി ഗോവിന്ദന്‍; ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസയച്ചു

സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ നിയമ നടപടിയുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഹമ്മദ് ഷര്‍ഷാദിന് എതിരെ വക്കീല് നോട്ടീസ് അയച്ചു. അഡ്വ. രാജഗോപാല്‍ നായര്‍ മുഖേനെയാണ് നോട്ടീസ് അയച്ചത്. ആരോപണങ്ങള്‍ 3 ദിവസത്തിനുള്ളില്‍ പിന്‍വലിക്കണം. ആരോപണം ഉന്നയിച്ച മാധ്യമങ്ങളിലൂടെ തന്നെ പിന്‍വലിച്ച് ഖേദ പ്രകടനം നടത്തണം എന്നാണ് നോട്ടീസില്‍ പറയുന്നത്. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ട് പൊതുജനമധ്യത്തില്‍ ആക്ഷേപമുണ്ടാക്കാന്‍ ശ്രമിച്ചു, മാനഹാനിയുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് നിയമപരമായ നടപടി സ്വീകരിച്ചത്. കത്ത് ചോര്‍ന്നുവെന്ന ആരോപണവും …

കത്ത് ചോര്‍ച്ച : നിയമനടപടിയുമായി എം വി ഗോവിന്ദന്‍; ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസയച്ചു Read More »

വോട്ടര്‍ പട്ടിക ക്രമക്കേട്: 22 ന് തൃശൂരില്‍ ലോങ്ങ് മാര്‍ച്ച് ; രാഹുല്‍ മാങ്കൂട്ടത്തില്‍

തൃശൂര്‍: വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തി മോദി സര്‍ക്കാര്‍ ജനാധിപത്യം അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച്്് 22 ന് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് ലോങ്ങ് മാര്‍ച്ച് നടത്തുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറിയിച്ചു. ഭരണഘടന ആശയങ്ങളെല്ലാം ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് രാഹുല്‍ ആരോപിച്ചു..മോദിയുടെ വിജയം പോലും വ്യാജ വോട്ടിലൂടെ എന്ന വിവരം പുറത്തുവരുന്നു.തൃശൂര്‍ കട്ടാണ് എടുത്തതെന്നും രാഹുല്‍ ആരോപിച്ചു.രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച് വോട്ടുകച്ചവടത്തിന് കുടപിടിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെതിരെശക്തമായ പ്രതിഷേധവും രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവും പകര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് ചീഫ് ഇലക്ടറല്‍ …

വോട്ടര്‍ പട്ടിക ക്രമക്കേട്: 22 ന് തൃശൂരില്‍ ലോങ്ങ് മാര്‍ച്ച് ; രാഹുല്‍ മാങ്കൂട്ടത്തില്‍ Read More »

വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി, കൊലക്കേസ് പ്രതി അസഫാക്കിന് തലയ്ക്ക് പരിക്ക്

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. കൊലക്കേസ്് പ്രതിയായ അസഫാക് ആലവും, മറ്റൊരു തടവുകാരനായ രഹിലാലും തമ്മിലായിരുന്നു കയ്യാങ്കളി. സ്പൂണുകൊണ്ടുള്ള അടിയില്‍ തടവുകാരന്‍ അസഫാക്കിന് തലയ്ക്ക്്് പരിക്കേറ്റു. ആലുവയില്‍ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അസഫാക്ക്്. അസഫാക്കിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലിയേക്കര ടോള്‍:റോഡിന്റെ സ്ഥിതി ശോചനീയമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:  മണ്ണുത്തി-ഇടപ്പിള്ളി ദേശീയപാത പാലിയേക്കരയില്‍  ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ ദേശീയപാത അതോറിറ്റിയുടെ ഹര്‍ജി സുപ്രീംകോടതി  ഉത്തരവ് പറയാനായി മാറ്റി . റോഡിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. കഴിഞ്ഞദിവസം 12 മണിക്കൂര്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായതെന്നും ഒരു മണിക്കൂറെടുക്കേണ്ട ദൂരത്തിന് 11 മണിക്കൂറിലേറെയെടുക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. മോശം റോഡിന് എന്തിന് ടോള്‍ നല്‍കണം എന്ന് സുപ്രീംകോടതി ഇന്നും ആവര്‍ത്തിച്ചു. മണ്‍സൂണ്‍ കാരണം അറ്റകുറ്റപ്പണി നടന്നില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ടോള്‍ തുക …

പാലിയേക്കര ടോള്‍:റോഡിന്റെ സ്ഥിതി ശോചനീയമെന്ന് സുപ്രീംകോടതി Read More »