Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

നിലമ്പൂരില്‍ അന്‍വര്‍ മത്സരിച്ചേക്കും

നിലമ്പൂര്‍: നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പി.വി.അന്‍വര്‍ മത്സരിച്ചേക്കും. തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫിന്റെ ഭാഗമാക്കിയില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തീരുമാനം. അന്‍വര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ രണ്ട് ദിവസത്തിനകം യു.ഡി.എഫ് തീരുമാനമെടുത്തില്ലെങ്കില്‍ മത്സരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം. രണ്് ദിവസത്തിനകം തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫിലെ ഘടകകക്ഷിയാക്കണമെന്ന ഉറച്ച നിലപാടിലാണ് അന്‍വര്‍. കഴിഞ്ഞ 5 മാസം മുന്‍പ് യു.ഡി.എഫിന്റെ ഭാഗമാക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിന് അന്‍വര്‍ കത്ത് കൊടുത്തിരുന്നു. യു.ഡി.എഫില്‍ എടുക്കുമെന്ന്് മുസ്ലീം ലീഗ്് നേതാക്കളടക്കം ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ അഞ്ച് മാസത്തിന് ശേഷവും യു.ഡി.എഫില്‍ …

നിലമ്പൂരില്‍ അന്‍വര്‍ മത്സരിച്ചേക്കും Read More »

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്  ജൂണ്‍ 19ന്. ജൂണ്‍ 23നാണ് വോട്ടെണ്ണല്‍. പി.വി. അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം നാളെയുണ്ടാകും.. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.

തൂങ്ങിമരിക്കാന്‍ ശ്രമിച്ച വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാന്റെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. പൂജപ്പുര ജയിലില്‍ തൂങ്ങി മരിക്കാനായിരുന്നു ശ്രമം. അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അഫാനെ ഐ.സി.യു വില്‍ പ്രവേശിപ്പിച്ചു.ഒരു സെല്ലില്‍ ഒറ്റയ്ക്കായിരുന്നു കിടന്നത്. ടിവി കാണിക്കാനായി പുറത്തിറക്കി. തുടര്‍ന്നാണ് സംഭവം. ജയില്‍ ഉദ്യോഗസ്ഥന്‍ മാറിയ സമയത്താണ് അഫാന്‍ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ശുചിമുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളുടെ നില അതീവഗുരുതരമാണെന്നാണ് വിവരം.ഇതിനിടെയാണ്വാതില്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വാര്‍ഡന്‍ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചതിനെ തുടര്‍ന്നാണ് അഫാനെ …

തൂങ്ങിമരിക്കാന്‍ ശ്രമിച്ച വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാന്റെ നില അതീവ ഗുരുതരം Read More »

എംഎസ്സി എല്‍സ-3 പൂര്‍ണമായും മുങ്ങി; കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു

കൊച്ചി: അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ-3 പൂര്‍ണമായും മുങ്ങിത്താഴ്ന്നു. കപ്പല്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ദൗത്യത്തിലേക്ക് കടക്കുന്നതിന് മുന്നെ കപ്പല്‍ പൂര്‍ണമായും മുങ്ങി. കപ്പലില്‍ അവശേഷിച്ച കണ്ടെയ്നറുകളെല്ലാം കടലില്‍ പതിച്ചു. രാവിലെ കപ്പലില്‍ നിന്ന് ക്യാപ്റ്റനെയും എന്‍ജിനീയര്‍മാരെയും ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സുജാതയിലേക്ക് മാറ്റിയിരുന്നു. റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രെയ്‌നില്‍ നിന്നുള്ള രണ്ടുപേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. 24 ജീവനക്കാരില്‍ 21 പേരെ തീരസേനയും നാവികസേനയും ശനിയാഴ്ച …

എംഎസ്സി എല്‍സ-3 പൂര്‍ണമായും മുങ്ങി; കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു Read More »

ഗിൽ നായകൻ; പന്ത് ഉപനായകൻ. രണ്ട് പുതുമു​​ഖങ്ങൾ

ഷമി ടീമിലില്ല; സായ് സുദര്‍ശനും അ​ഭിമന്യൂ ഈശ്വറും പുതുതായി ടീമിൽ ദില്ലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനെട്ടംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തിയഞ്ചുകാരമായ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനത്തിലൂടെ വിദര്‍ഭയെ ചാമ്പ്യന്മാരാക്കുന്നതില്‍ വലിയ പങ്കുവഹിച്ച മലയാളി താരം കരുണ്‍ നായര്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലുള്ള തമിഴ്നാട് താരം സായ് സുദര്‍ശനെയും ടീമില്‍ …

ഗിൽ നായകൻ; പന്ത് ഉപനായകൻ. രണ്ട് പുതുമു​​ഖങ്ങൾ Read More »

മഴ കനത്തു , ശക്തമായ കാറ്റും

തൃശൂര്‍: സംസ്ഥാനത്ത് പ്രളയഭീതി പരത്തി മഴ കനത്തു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ടാകുമെന്നാണ് പ്രവചനം. കാറ്റില്‍ വ്യാപകമായി നാശനഷ്ടമുണ്ടായി.തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മേല്‍ക്കൂര തകര്‍ന്നു. ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തിന് മുന്നില്‍ മരം കടപുഴകി വീണു. വെളുപ്പിന് അഞ്ച് മണിയോടെയാണ് കാറ്റു വീശിയത്.  സംസ്ഥാനത്ത് നൂറിലധികം ഇടങ്ങളില്‍ നാശനഷ്ടം ഉണ്ടായി.   മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന്്്് ജില്ലാ കളക്ടര്‍മാരുടെ അവലോകന യോഗം ചേരുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. …

മഴ കനത്തു , ശക്തമായ കാറ്റും Read More »

കെ,രാധാകൃഷ്ണന്‍ നല്‍കിയത് ഐസ്‌ക്രീമും, മധുരപലഹാരങ്ങളും, കൊതി മുത്ത് വായടക്കാതെ തിരുവമ്പാടി ലക്ഷ്മി

തൃശൂര്‍:  കെ.രാധാകൃഷ്ണന്‍ എം.പി നല്‍കിയ ഐസ്‌ക്രീം പുഷ്പം പോലെ അകത്താക്കിയ തിരുവമ്പാടി ലക്ഷ്മിക്കുട്ടി കൊതിമൂത്ത് വായടക്കാതെ നിന്നു. തുടര്‍ന്ന്് മധുരപലഹാരങ്ങള്‍ കൂടി നല്‍കിയതോടെ നന്ദി സൂചകമായി തുമ്പിക്കൈ ഉയര്‍ത്തി  എം.പിയെ വണങ്ങി.തേക്കിന്‍കാട് മൈതാനത്ത് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മൃഗസംരക്ഷണവകുപ്പിന്റെ ആനയെ അറിയാന്‍ പരിപാടിയുടെ അതിഥിയായിരുന്നു പിടിയാനയായ ലക്ഷ്മിക്കുട്ടി. ആനകളുടെ സവിശേഷതകള്‍ ഗജചികിത്സാവിദഗ്ധന്‍ ഡോ.പി.ബി.ഗിരിദാസ് വിവരിച്ചു. വെറ്റെറിനറി കോളേജിന്റെ ടാര്‍സന്‍, വിക്ടര്‍ എന്നീ കുതിരകളും, പലയിനം തത്തകളും, കിളികളും മൃഗസംരക്ഷണവകുപ്പിന്റെ പവലിയനെ ശ്രദ്ധേയമാക്കി

മറിയക്കുട്ടി ബി.ജെ.പിയിലേക്ക്

ഇടുക്കി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആപത് ഘട്ടത്തില്‍ തിരിഞ്ഞുനോക്കാത്തത് കൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് മറിയക്കുട്ടി. കെപിസിസി വീട് വച്ചു തന്നത് വെറുതെയല്ല. താന്‍ അധ്വാനിച്ചിട്ടാണെന്ന് മറിയക്കുട്ടി  പ്രതികരിച്ചു. തന്നെ ആളാക്കിയത് കോണ്‍ഗ്രസുകാരല്ല ബിജെപിയും സുരേഷ് ഗോപിയും ആണെന്നും മറിയക്കുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീട്ടില്‍ വരാത്തത് വിഷമമായെന്ന് മറിയക്കുട്ടി പറഞ്ഞു. എന്ത് കോണ്‍ഗ്രസ് നേതാവാണ് വിഡി സതീശനെന്ന് മറിയക്കുട്ടി ചോദിച്ചു. ബിജെപിയുമായിട്ട് പൂര്‍ണമായി സഹകരിച്ചുകൊണ്ട് പോകുമെന്ന് മറിയക്കുട്ടി വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് …

മറിയക്കുട്ടി ബി.ജെ.പിയിലേക്ക് Read More »

കനത്ത കാറ്റിൽ എം.ഒ റോഡിലേക്ക് മേൽക്കൂര വീണു

തൃശ്ശൂര്‍: കനത്ത മഴയിലും കാറ്റിലും തൃശൂരില്‍ നടുറോഡിലേക്ക് കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര വീണു. മുനിസിപ്പല്‍ ഓഫിസ് റോഡിലെ നാല് നിലയുള്ള കെട്ടിടത്തിനു മുകളില്‍നിന്നാണ് മേല്‍ക്കൂര റോഡിലേക്ക് വീണത്. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി. കനത്ത മഴയെ തുടര്‍ന്ന് ആളുകളും വാഹനങ്ങളും റോഡില്‍ ഉണ്ടായിരുന്നില്ല. അപകടത്തെ തുടര്‍ന്ന് എം ഒ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്. മേല്‍ക്കൂര മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ …

കനത്ത കാറ്റിൽ എം.ഒ റോഡിലേക്ക് മേൽക്കൂര വീണു Read More »

വേടനെതിരെ എന്‍ഐഎക്ക് പരാതി

പാലക്കാട്:  റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി. പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്നാണ് ആരോപണം. പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതി നല്‍കിയത്. അഞ്ച് വര്‍ഷം മുന്‍പ് വേടന്‍ പാടിയ ഒരു പാട്ടിലെ വരികളാണ് പരാതിക്ക് ആധാരം. രാജ്യം ഭരിക്കുന്നയാള്‍ കപട ദേശീയവാദിയാണെന്ന് പാട്ടില്‍ വരികളുണ്ടായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. സംഘപരിവാര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് റാപ്പര്‍ വേടന്‍ രംഗത്തെത്തിയിരുന്നു. തന്റെ വരികളെ ഭയക്കുന്നവരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്നും, തീവ്ര ഹിന്ദുത്വത്തിന് ജനാധിപത്യവുമായി പുലബന്ധം പോലുമില്ലെന്നും …

വേടനെതിരെ എന്‍ഐഎക്ക് പരാതി Read More »

തൂക്കിക്കൊല്ലുന്നതിന്റെ നടുക്കുന്ന ദൃശ്യവുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍

തൃശൂര്‍: ലോക്കപ്പില്‍ കയറാന്‍ പോലീസ് സ്‌റ്റേഷനില്‍ പോകേണ്ട. ഒപ്പം കൊടുംകുറ്റവാളികളുടെ കഴുത്തില്‍  തൂക്കുകയറിട്ട് വധശിക്ഷ നടപ്പാക്കുന്നതും കാണാനും അവസരം എന്റെ കേരളം പ്രദര്‍ശന മേളയിലെ വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിന്റെ പവലിയനിലാണ് ഭീതിയും കൗതുകവും ജനിപ്പിക്കുന്ന കാഴ്ചകള്‍.  110 കിലോ വരെ ഭാരമുള്ള കുറ്റവാളികളെ തൂക്കിക്കൊല്ലാനാകുന്ന തൂക്കുകയറും, വിയ്യൂര്‍ ജയിലിന്റെ മിനിയേച്ചറും ഇവിടെയുണ്ട്. ജയില്‍ അന്തേവാസികള്‍ തയ്യാറാക്കിയ നെറ്റിപ്പട്ടം, കഥകളി രൂപങ്ങള്‍, ഹൗസ് ബോട്ടുകള്‍ തുടങ്ങിയ ഒട്ടനവധി കരകൗശലവസ്തുക്കളും ഇവിടെ നിന്ന് വാങ്ങാം. വിയ്യൂര്‍ …

തൂക്കിക്കൊല്ലുന്നതിന്റെ നടുക്കുന്ന ദൃശ്യവുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ Read More »

മലക്കപ്പാറയില്‍ കാട്ടാനക്കലി, വയോധിക കൊല്ലപ്പെട്ടു

തൃശൂര്‍: ചാലക്കുടി  മലക്കപ്പാറയില്‍ വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. ഷോളയാര്‍ ഡാമിനോട് ചേര്‍ന്ന് തമാസിക്കുന്ന മേരി (67) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെയാണ് സംഭവം. കേരള ചെക്ക്‌പോസ്റ്റില്‍ നിന്ന് 100 മീറ്റര്‍ അകലെ തമിഴ്‌നാട് പരിധിയിലാണ് സംഭവം.തമിഴ്‌നാട് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റും.മലക്കപ്പാറയില്‍ ഒരു മാസം മുമ്പും കാട്ടാന ഒരാളെ കൊലപ്പെടുത്തിയിരുന്നു. വനത്തിനുള്ളില്‍ കാട്ടുതേന്‍ ശേഖരിക്കാന്‍ പോയ അടിച്ചില്‍തൊട്ടി ഊരിലെ സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു

നാലു വയസ്സുകാരി ക്രൂരപീഡനത്തിനിരയായി, അച്ഛന്റെ സഹോദരന്‍ അറസ്റ്റില്‍

കൊച്ചി:  തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലു വയസുകാരി പീഡനത്തിനിരയായെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്‍ അറസ്റ്റില്‍. ഇന്നലെ രാവിലെ മുതല്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകാതെ ഇയാളെ കോടതിയില്‍ ഹാജരാക്കിയേക്കും. കൊലപാതക കേസിനു പിന്നാലെ കുട്ടി പീഡനത്തിന് ഇരയായിരുന്നു എന്ന വിവരവും പുറത്തു വന്നതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേകാന്വേഷണ സംഘം. സൈബര്‍ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. അതിനിടെ, കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായതോടെ കുട്ടിയുടെ …

നാലു വയസ്സുകാരി ക്രൂരപീഡനത്തിനിരയായി, അച്ഛന്റെ സഹോദരന്‍ അറസ്റ്റില്‍ Read More »

ഹയര്‍സെക്കന്‍ഡറി വിജയശതമാനം 77.81

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു.  77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 78.69% ആയിരുന്നു. സയന്‍സ് ഗ്രൂപ്പില്‍ 83.25 ശതമാനം, ഹ്യുമാനിറ്റീസില്‍ 69.16 ശതമാനം, കൊമേഴ്‌സില്‍ 74.21 ശതമാനം എന്നിങ്ങനെയാണ് വിജയം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. എയ്ഡഡ് സ്‌കൂളുകളില്‍ 82.16, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91 എന്നിങ്ങനെയാണ് വിജയശതമാനം. 4,44,707 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. വൊക്കേഷണല്‍ ഹയര്‍ …

ഹയര്‍സെക്കന്‍ഡറി വിജയശതമാനം 77.81 Read More »

നാല് വയസ്സുകാരിയെ പീഡിപ്പിച്ചതായി സംശയം, ബന്ധു കസ്റ്റഡിയില്‍

തിരുവനന്തപുരം:  തിരുവാങ്കുളത്ത് നാലുവയസ്സുകാരി കൊല്ലപ്പെട്ട കേസ്്് പുതിയ വഴിത്തിരിവിലേക്ക്. പുഴയില്‍ മുങ്ങിമരിച്ച നാലുവയസ്സുകാരി കല്യാണി പീഡനത്തിനിരയായതായി സംശയം. പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിക്ക്് പീഡനമേറ്റതായി കണ്ടെത്തിയത്. കല്യാണിയുടെ അച്ഛന്റെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസമായിരുന്നു കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്.കുഞ്ഞിനെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.  ചെങ്ങമനാട് പോലീസാണ് പോക്‌സോ കേസെടുത്തത്. കേസ് പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷന് കൈമാറിയിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളുടെ വീട് പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്.

ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തി

തൃശൂര്‍: സംസ്ഥാനത്തെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വഴിയോരക്കടകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തി.  മേയ് 19, 20 തീയതികളില്‍ വൈകീട്ട് 4 മുതല്‍ 8 വരെയാണ് പരിശോധനകള്‍ നടത്തിയത്. ജില്ലകളില്‍ രണ്ട് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു പരിശോധന. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനായിരുന്നു പരിശോധന.ആകെ 1648 പരിശോധനകളാണ് നടത്തിയത്. വിശദ പരിശോധനയ്ക്കായി സ്ഥാപനങ്ങളില്‍ നിന്നും 188 സാമ്പിളുകള്‍ ശേഖരിച്ച് …

ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തി Read More »

ത്രസിപ്പിച്ച് ശ്വാനപ്രകടനം, ലഹരിയ്‌ക്കെതിരെ ഒരു പഞ്ച്

തൃശൂര്‍: അല്‍പ നേരം വിസ്മയത്തുമ്പത്തായിരുന്നു തിങ്ങിനിറഞ്ഞ കാഴ്ചക്കാര്‍. ബോംബ്, നാര്‍ക്കോട്ടിക്, റോക്ക് സ്‌ക്വാഡുകളിലെ പോലീസ് നായ്ക്കളുടെ അഭ്യാസ പ്രകടനങ്ങളാണ് സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായത്.സിറ്റി പോലീസിലെ ഡെല്‍മ, ആനി, സാനിയ, റൂറല്‍ പോലീസിലെ മിലൊ, സ്‌റ്റൈല്ല, മാറ്റസ് എന്നീ ശ്വാനന്‍മാരാണ് വളയങ്ങള്‍ക്കുള്ളിലൂടെ പുഷ്പം പോലെ ചാടിക്കടന്നും, ലഹരിമരുന്നുകള്‍ മണം പിടിച്ച് കണ്ടെത്തിയും അതിശയപ്രകടനം നടത്തിയത്. എ.എസ്.ഐമാരായ പി.ജി.സുരേഷ്, സ്റ്റില്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.ലഹരിയ്‌ക്കെതിരെ ഒരു പഞ്ച് എന്ന മുദ്രാവാക്യവുമായി ഗ്ലൗസ് ധരിച്ച് ബോക്‌സിംഗ് ശൈലിയില്‍ പഞ്ച് നല്‍കി സന്ദര്‍ശകര്‍ക്കും …

ത്രസിപ്പിച്ച് ശ്വാനപ്രകടനം, ലഹരിയ്‌ക്കെതിരെ ഒരു പഞ്ച് Read More »

ഇനി 17 നദികളിൽ നിന്ന് മണൽ വാരാം; സർക്കാർ അനുമതി ഉടൻ

മണ്ണൽ വാരൽ അനുമതി നൽകുന്നത്ത് 9 വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം: ഒൻപത് വർഷത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും നദികളിൽ നിന്ന് മണൽവാരൽ സംസ്ഥാന റവന്യൂ വകുപ്പ് അനുമതി നൽകി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐ എൽ ഡി എം) സമർപ്പിച്ച എസ്ഒപിയ്ക്ക് (സറ്റാ​ന്റേഡ് ഓപറേഷൻ പ്രോസിജർ) റവന്യു വകുപ്പ് അംഗീകാരം നൽകി. സാൻഡ് ഓഡിറ്റിംഗിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്ന് മണൽ വാരാനാണ് ശിപാർശ നൽകിയത്. സാൻഡ് ഓഡിറ്റിൽ 464 …

ഇനി 17 നദികളിൽ നിന്ന് മണൽ വാരാം; സർക്കാർ അനുമതി ഉടൻ Read More »

ദേശീയപാത തൃശൂരിലും വിള്ളല്‍

തൃശൂര്‍:   മലപ്പുറത്തും, തൃശൂരും, കോഴിക്കോടും ദേശീയപാതകളില്‍ വിള്ളല്‍ കണ്ടെത്തി. കനത്ത മഴയെ തുടര്‍ന്നാണ് ദേശീയപാതകളില്‍ വിള്ളല്‍ രൂപപ്പെട്ടത്. ചാവക്കാടും ദേശീയപാത 66-ല്‍ വിള്ളല്‍ കണ്ടെത്തി. നിര്‍മ്മാണം പുരോഗമിക്കുന്ന മണത്തല മേല്‍പ്പാലത്തിന് മുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ടാറിങ് പൂര്‍ത്തിയായ റോഡില്‍ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കാണുന്നത്. മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപമാണ് മേല്‍പ്പാലം. ഇന്നലെ വൈകീട്ട് ദേശവാസിയായ അനൂപാണ് വിള്ളല്‍ കണ്ടത്. അനൂപ് ഉടന്‍ മൊബൈലില്‍ വിള്ളലിന്റെ ദൃശ്യമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ദൃശ്യം വൈറലായതോടെ ഇന്നലെ …

ദേശീയപാത തൃശൂരിലും വിള്ളല്‍ Read More »

കുരിയച്ചിറയില്‍ 1,575 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

തൃശൂര്‍: കുരിയച്ചിറ ചിയ്യാരം റോഡില്‍ പിക്കപ്പ് വാനില്‍ നിന്ന് 1,575 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഡ്രൈവര്‍ ഓടിപ്പോയി. വാനിലെ രഹസ്യ അറയിലാണ് 45 കന്നാസുകളിലായി സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. എക്‌സൈസിന്റെ പരിശോധന നടത്തുമ്പോള്‍ വെട്ടിച്ച് കടന്ന വാന്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സ്വരാജ് റൗണ്ടിലൂടെയും, വെളിയന്നൂരിലൂടെയും വാന്‍ അമിത വേഗതയില്‍ കുതിച്ചു. ഇതിനിടെ ഒരു കാറിലും ഇടിച്ചു.