Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ തൃശ്ശൂർ ഡിഎംഒ യുടെ ചേമ്പറിലെ കസേരയിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.

ബിന്ദുവിന്റെ ജീവനെടുത്ത കേരളത്തിന്റെ ആരോഗ്യ മേഖലയിലെ വീഴ്ച്ചക്ക് ഉത്തരവാദിയായ ആരോഗ്യമന്ത്രി വീണ ജോർജിനു പ്രതിഷേധ സൂചകമായി റീത്ത് സമർപ്പിച്ചു കൊണ്ട് തൃശൂർ ഡിഎംഒ ഓഫീസിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ പ്രകടനം. ഡിഎംഒയുടെ സീറ്റിൽ റീത്ത് വെച്ചുകൊണ്ട് യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ സബീഷ് മരുതയൂർ സമരം ഉദ്ഘാടനം ചെയ്തു , ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ രാഹുൽ നന്ദിക്കര , വിമൽ, ജില്ലാ സെക്രട്ടറി മനു പള്ളത്ത്, നന്ദകുമാർ, നിമേഷ് എന്നിവർ നേതൃത്വം നൽകി

വീണ്ടും നിപ്പ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

മലപ്പുറം:  സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിപ്പ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി മൂന്ന് ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കി. 26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചിട്ടുണ്ട്. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്മെന്റ്, കോണ്‍ടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും …

വീണ്ടും നിപ്പ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം Read More »

ബിന്ദുവിന് നാടിന്റെ കണ്ണീരാഞ്ജലി, ഒരു നോക്കുകാണാന്‍ ആയിരങ്ങള്‍

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ പണിതീരാത്ത വീട്ടില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍. അലമുറയിട്ട് ബിന്ദുവിന്റെ ഉറ്റവരും, ഉടയവരും. സിസ്റ്റത്തിന്റെ ബലിയാടായ ബിന്ദുവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ജനം ഒഴുകിയെത്തി.രോഗബാധിതയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു. കഴുത്തിന് കലശലായ വേദനയെത്തുടര്‍ന്ന് മകളും അവസാനവര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയായ നവമിയെ കഴിഞ്ഞ ഒന്നിനാണു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ മകളെ കുളിപ്പിച്ച് വാര്‍ഡിലാക്കിയശേഷം മാതാവ് ബിന്ദു കുളിക്കാനായി പോയപ്പോഴായിരുന്നു കെട്ടിടം തകര്‍ന്നു …

ബിന്ദുവിന് നാടിന്റെ കണ്ണീരാഞ്ജലി, ഒരു നോക്കുകാണാന്‍ ആയിരങ്ങള്‍ Read More »

ആരോഗ്യമന്ത്രി വീണാ ജോർജിനെ  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്  കൊട്ടാരക്കര സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ അവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടർമാർ ഡ്രിപ്പ് നൽകി. മന്ത്രിയെ ഉടൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കോട്ടയം ദുരന്തത്തിൽ പ്രതിപക്ഷ പാർട്ടികൾ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സമയത്താണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ആരോഗ്യമന്ത്രി വീണാ ജോർജിനെ  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്  കൊട്ടാരക്കര സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ അവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടർമാർ ഡ്രിപ്പ് നൽകി. മന്ത്രിയെ ഉടൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കോട്ടയം ദുരന്തത്തിൽ പ്രതിപക്ഷ പാർട്ടികൾ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സമയത്താണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 12 പേര്‍ക്ക് പരിക്ക്

തൃശൂര്‍: എരുമപ്പെട്ടി പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്  ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 12 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീന്‍ ലോറിയുമാണ് കൂടിയിടിച്ചത്. കൂടിയിടിച്ച വാഹനങ്ങള്‍ ഇടിച്ച് കയറി രണ്ട് കടകളും തകര്‍ന്നിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിന്റെയും മീന്‍ലോറിയുടേയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. 

കോട്ടയത്ത് മെഡി. കോളേജ് കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ചു

കോട്ടയം: ഗവ. മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്. ശുചി മുറിയിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം. തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂറാണ്. തിരച്ചിൽ ആരംഭിച്ചത് ഭർത്താവിൻ്റെ പരാതിക്ക് ശേഷമായിരുന്നു കെട്ടിടം ഉപയോഗശൂന്യമാണെന്നായിരുന്നു ആരോഗ്യ മന്ത്രി പ്രതികരിച്ചത്.

വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിന് ജാമ്യം

ന്യൂഡല്‍ഹി: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതി കിരണ്‍കുമാറിന് സുപ്രീംകോടതി. ജാമ്യം അനുവദിച്ചു  ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്റെ  ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ നിലവില്‍ പരോളിലാണ്. വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്. കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ …

വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിന് ജാമ്യം Read More »

ജെഎസ്‌കെ വേഴ്‌സസ് ജാനകി സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി

കൊച്ചി:  ജെഎസ്്‌കെ ജാനകി വേഴ്‌സസ്  സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ ശനിയാഴ്ച  കാണുമെന്നും അതിന് ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റേതാണ് സുപ്രധാന തീരുമാനം പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ ശനിയാഴ്ച പത്ത് മണിക്ക് കോടതി സിനിമ കാണുക. സെന്‍സര്‍ ബോര്‍ഡ് പ്രതിനിധികളും ലാല്‍ മീഡിയയിലെത്തും. മുന്‍പ് ഹര്‍ജി മുന്നിലെത്തിയ വേളയില്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ …

ജെഎസ്‌കെ വേഴ്‌സസ് ജാനകി സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി Read More »

എൻ.കെ സുധീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തൃശൂർ : തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പുറത്താക്കിയതായി പാർട്ടി സംസ്ഥാന കൺവീനർ പി.വി. അൻവർ . പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപെട്ടതിൻ്റെ അടിസ്ഥാനത്തിൽ 3 വർഷത്തേക്കാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നാണ് അറിയിപ്പിൽ പറയുന്നത്. മുൻ എ.ഐ.സി.സി അംഗമാണ് എൻ.കെ. സുധീർ. അൻവർ ഇടതുമുന്നണി വിട്ട ഉടൻ രൂപീകരിച്ച ഡി.എം.കെ എന്ന സംഘടനയിൽ ഇദ്ദേഹം അംഗത്വമെടുത്തിരുന്നു

സംതൃപ്ത സിവിൽ സർവീസ് സർക്കാരിന്റെ കരുത്ത് : പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: സംതൃപ്തരായ സിവിൽ സർവീസാണ് സർക്കാരിന്റെ കരുത്തെന്നും  സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിൽ എത്തുന്നതിന് സിവിൽ സർവീസിനു മുന്തിയ പരിഗണന നൽകണമെന്നും സി.പി. ഐ നേതാവും മുൻ എം.പി യുമായ പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടനെ തന്നെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.ജി.ഓ. എഫ് സംസ്ഥാന കൗൺസിൽ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണയും കരിദിനാചരണവും   ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരെ അസംതൃപ്തരാക്കി ഒരു സർക്കാർ മുന്നോട്ടുപോവുക എന്നത് ആശാസ്യമല്ല.  സംതൃപ്തമായ സിവിൽ …

സംതൃപ്ത സിവിൽ സർവീസ് സർക്കാരിന്റെ കരുത്ത് : പന്ന്യൻ രവീന്ദ്രൻ Read More »

തൃശൂരിൽ കാർ റൗണ്ട് എബൗട്ടിൽ ഇടിച്ചു കയറി

തൃശൂർ: കാർ റൗണ്ട് എബൗട്ടിൽ ഇടിച്ചു കയറി അപകടം. ഇക്കണ്ടവാര്യർ റോഡിലെ പൗരസമിതിയുടെ റൗണ്ട് എബൗട്ടാണ് കാർ ഇടിച്ചു തകർത്തത് . ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്.  മരത്താക്കര സ്വദേശിക്ക് പരിക്കേറ്റു. ചാലക്കുടി സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്.  കാറിന്‍റെ മുൻവശവും തകർന്നു. കാറിന്‍റെ മുൻവശത്തെ രണ്ട് ടയറുകൾക്കും ഗ്രിപ്പ് ഇല്ലാത്തതും റോഡിലെ റൗണ്ട് എബൗട്ടിന്‍റെ അശാസ്ത്രീയ നിർമാണവുമാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. ട്രാഫിക് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡിവിഷൻ കൗണ്‍സിലർ ലീല വർഗീസും സ്ഥലത്തെത്തിയിരുന്നു.

ഡിജിപിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നാടകീയരംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് ചോദ്യം ചോദിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഡിജിപിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അരങ്ങേറിയത്് നാടകീയരംഗങ്ങള്‍. വാര്‍ത്താസമ്മേളനത്തില്‍  അതിക്രമിച്ചുകയറി മുന്‍പോലീസ് ഉദ്യോഗസ്ഥന്‍ പരാതി ഉന്നയിച്ചു. ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’ എന്ന ചിത്രത്തിനെതിരേ. ‘നരിവേട്ട’യില്‍ തന്റെ പേര് ദുരുപയോഗംചെയ്തെന്നാണ് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ ബഷീര്‍ ഇ.പിയുടെ ആരോപണം. ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേനയാണ് ബഷീര്‍ കോണ്‍ഫറന്‍സ്് ഹാളിലെത്തിയത്.ഡിജിപിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ്്് പെന്‍ഷന്‍ കാര്‍ഡ് കാണിച്ചാണ് ഇയാള്‍ ആദ്യം അകത്തേക്ക് കടന്നത്. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ …

ഡിജിപിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നാടകീയരംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് ചോദ്യം ചോദിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ Read More »

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കി

പുതുക്കാട്:  നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്്. കുഞ്ഞുങ്ങളുടെ അമ്മയായ പ്രതി അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്ന് തെളിഞ്ഞു.  ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചത് പ്രസവത്തിന് സഹായകമായെന്ന് അനീഷ പോലീസിനോട് സമ്മതിച്ചു.ശുചിമുറിയിലാണ് അനീഷ പ്രസവിച്ചത്. ഗര്‍ഭാവസ്ഥ മറച്ചുവച്ചത് വയറില്‍ തുണി കെട്ടിയെന്നും അനീഷ പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പിനിടെ അനീഷ കുറ്റസമ്മതം നടത്തി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറന്‍സിക് വിഭാഗം പരിശോധന നടത്തും. രണ്ടു കുഞ്ഞുങ്ങളെയും അനീഷയാണ് കൊലപ്പെടുത്തിയതെന്നാണ് എഫ്‌ഐആര്‍. …

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കി Read More »

ഡിജിപിയായി റവാഡ ചന്ദ്രശേഖര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചു. 1991 ബാച്ചിലെ ഉദ്യോഗസ്ഥനാണ് റവാഡ. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. നിലവില്‍ ഐബി സ്‌പെഷ്യല്‍ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖര്‍. കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സിയില്‍ 15 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ കേസേരയിലെത്തുന്നത്. കൂത്തുപറമ്പ് വെടിവെയ്പ് നടക്കുമ്പോള്‍ കണ്ണൂരില്‍ എസ്.പിയായിരുന്നു രവാഡ ചന്ദ്രശേഖര്‍.ഇന്ന് വൈകീട്ടാണ് നിലവിലെ മേധാവി ഷേഖ് ദര്‍വേശ് സാഹേബ് സ്ഥാനമൊഴിയുന്നത്.

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്

തൃശൂർ : കോവിലകത്തും പാടം റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ കോലഴി കിഴക്കേത്തറ സ്വദേശികളായ തോമസ് (62) ഭാര്യ ബീന (61) എന്നിവരെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരുക്കേറ്റ തോമസിന് എഴ് വാരിയെല്ലുകൾക്ക് പൊട്ടിയിട്ടുണ്ട് ശ്വാസനാളത്തിന് ചതവും, ബീനക്ക് തലയിൽ രക്തസ്രാവം ഉണ്ട് മുഖത്തെ എല്ലിന് പൊട്ടലും ഉണ്ട്.

ലഹള പോലീസിനെ അറിയിച്ചത് അമ്മ, അക്രമികളിലൊരാൾ മകൻ, 6 പേർ അറസ്റ്റിൽ

തൃശൂർ: നഗരത്തിലെ നെല്ലങ്കര വൈലോപ്പിള്ളി നഗറിൽ പോലീസിനു നേരെ അക്രമം നടത്തിയ കേസിൽ ആറുപേർ അറസ്റ്റിൽ . പുലർച്ചെ 2.30 ന് വീടിന് അടുത്ത് യുവാക്കൾ ചേർന്ന് പരസ്പരം മദ്യപിച്ച് അക്രമം നടത്തുന്നതായി വീട്ടമ്മയാണ് പോലീസിനെ അറിയിച്ചത്. അക്രമികളിലൊരാൾ വീട്ടമ്മയുടെ മകനായിരുന്നു. സ്ഥലത്തെത്തിയ കൺട്രോൾ റൂം വാഹനം പ്രതികൾ ആക്രമിച്ചു. പോലീസുദ്യോഗസ്ഥരേയും പ്രതികൾ ആക്രമിക്കുകയായിരുന്നു. ഒല്ലൂക്കര സ്വദേശികളായ കാട്ടുപറമ്പിൽ മുഹമ്മദ് അൽത്താഫ് (34), കാട്ടുപറമ്പിൽ അൽ അഹദിൽ (18), നെല്ലിക്കുന്ന് സ്വദേശിയായ പുത്തൂർ തറയിൽ വീട്ടിൽ ഇവിൻ …

ലഹള പോലീസിനെ അറിയിച്ചത് അമ്മ, അക്രമികളിലൊരാൾ മകൻ, 6 പേർ അറസ്റ്റിൽ Read More »

നെല്ലങ്കരയില്‍ അക്രമികള്‍ പോലീസ് വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു, പോലീസുകാര്‍ക്ക് പരിക്ക്

തൃശൂര്‍: ലഹരി പാര്‍ട്ടിക്കിടെ ഗുണ്ടകള്‍ പോലീസിനെ ആക്രമിച്ചു. വടിവാളും കമ്പി വടികളുമായി മൂന്ന് പോലീസ് വാഹനങ്ങളാണ് ആക്രമിച്ചത്. ഇന്നലെ രാത്രി നെല്ലങ്കര വൈലോപ്പിള്ളി നഗറിലാണ് സംഭവം. വീടിന്റെ  മുന്നിലായിരുന്നു ലഹരിപാര്‍ട്ടി.  ആദ്യമെത്തിയ പോലീസുകാര്‍ തല്ലുകൊണ്ട് ഓടിയെന്നും ദേശവാസികള്‍ പറഞ്ഞു. പിന്നീട് കൂടുതല്‍ പോലീസ് എത്തി. ആളൊഴിഞ്ഞ പ്രദേശമാണിത്. ലഹരിപാര്‍ട്ടിയില്‍ 30 പേരുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.രണ്ട് നിലയുള്ള വീടാണ് ക്ലബ്ബായി പ്രവര്‍ത്തിക്കുന്നതെന്നും സമീപവാസികള്‍ അറിയിച്ചു. വീടിന്റെ ഉമ്മറത്തായിരുന്നു പാര്‍ട്ടിയെന്നും അയല്‍വാസി പറഞ്ഞു. ആക്രമണത്തില്‍ നാലുപോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ …

നെല്ലങ്കരയില്‍ അക്രമികള്‍ പോലീസ് വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു, പോലീസുകാര്‍ക്ക് പരിക്ക് Read More »

ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ സ്ഥാനം; വി.എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാന്‍ഹൈക്കോടതി  ഉത്തരവിട്ടു.. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി ഒരു സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിര്‍ദേശിച്ചു. യുജിഎസ് മാനദണ്ഡ പ്രകാരം 7 വര്‍ഷത്തെ അധ്യാപന പരിചയം നിര്‍ബന്ധമാണ്. എന്നാല്‍ ക്ലറിക്കല്‍ പദവിയില്‍ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തില്‍ പ്രൊമോഷന്‍ നല്‍കി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും …

ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ സ്ഥാനം; വി.എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു Read More »

കൊച്ചിയില്‍ ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം

കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.ബദറുദ്ദീന്‍ വീട്ടില്‍ മോഷണം. 6 പവന്റെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്. പത്തടിപ്ലാലത്തെ വീട്ടിലെ ബെഡ്്‌റൂമില്‍ കയറിയാണ് സ്വര്‍ണം കവര്‍ന്നത്. കളമശ്ശേരി പോലീസ് കേസെടുത്തു.