Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

തൃശൂരിലെ കായിക അധ്യാപകന്‍റെ മരണം; ഞെരമ്പ് പൊട്ടിയതാണ് മരണകാരണം

തൃശൂര്‍: തൃശൂരിലെ ഇറ്റ്കാഫോക്കിനിടെ കായിക അധ്യാപകന്‍റെ മരണത്തിൽ സുഹൃത്ത് രാജുവിനെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ്. രാജുവിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. നിലവിൽ കസ്റ്റഡിയിലുള്ള രാജുവിനെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 11:30 യോടെയാണ്  തൃശ്ശൂർ റീജ്യണൽ തീയറ്റർ മുറ്റത്ത് വെച്ച് ഉണ്ടായ സംഘർഷത്തിനിടയിൽ നിലത്തുവീണ സുഹൃത്ത് അനിൽ മരിക്കുന്നത്. തലച്ചോറിലെ ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലിൽ പുറത്തുവന്നിരുന്നു. പിന്നാലെ നിയമപദേശം തേടിയശേഷമാണ് രാജയെ …

തൃശൂരിലെ കായിക അധ്യാപകന്‍റെ മരണം; ഞെരമ്പ് പൊട്ടിയതാണ് മരണകാരണം Read More »

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്റെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചന.  പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ പ്രത്യേക വൈദ്യസംഘത്തെ ആവശ്യപ്പെടും. സമീപകാലത്തിറങ്ങിയ സിനിമകള്‍ അഫാനെ സ്വാധീനിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. എലിവിഷം കഴിച്ചുവെന്ന് പറഞ്ഞതുകൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 72 മണിക്കൂര്‍ നിരീക്ഷണത്തിലാണ് നിലവില്‍ അഫാന്‍. ആദ്യഘട്ടത്തില്‍ ചികിത്സയോട് സഹകരിക്കാതിരുന്ന ഇയാള്‍ പിന്നീട് അതുമായി സഹകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന രണ്ടുപേരാണ് ജീവിച്ചിരിക്കുന്നത്. പ്രതി അഫാനും ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള …

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും Read More »

തൃശൂർ ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ്: ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ

തൃശൂർ: ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് 2025- 26 വാർഷിക ബജറ്റ് അവതരിപ്പിച്ചു . കളക്റേറ്റ് ആസൂത്രണ ഭവൻ ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രനാണ് 30,70,70, 764 കോടി വരവും, 1, 29, 58,40,220 കോടി ചിലവും, 1, 12, 30,544 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് അധ്യക്ഷനായി. ലൈഫ് ഭവനപദ്ധതിക്കായി 20 കോടി രൂപ. സമേതം പദ്ധതിക്കായി ഈ വർഷം …

തൃശൂർ ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ്: ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ Read More »

തൃശ്ശൂരില്‍ ഇറ്റ്‌ഫോക്കിനിടെ തര്‍ക്കം,കായികാധ്യാപകനെ സുഹൃത്ത് തള്ളിയിട്ട് കൊലപ്പെടുത്തി

തൃശൂർ : ഇറ്റ്ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തില്‍ തര്‍ക്കത്തിനിടെ സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂള്‍ അധ്യാപകന്‍ ചക്കാമുക്ക്് സ്വദേശി അനില്‍ (50) ആണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.വീഴ്ചയിലെ ആഘാതം  മാത്രമാണോ മരണത്തിന് വഴിവച്ചതെന്നും ഹൃദയസ്തംഭനം സംഭവിച്ചോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. റീജണല്‍ തിയേറ്ററിന് സമീപത്തെ ബാറിലെത്തി ഇന്നലെ രാത്രി അധ്യാപകനും …

തൃശ്ശൂരില്‍ ഇറ്റ്‌ഫോക്കിനിടെ തര്‍ക്കം,കായികാധ്യാപകനെ സുഹൃത്ത് തള്ളിയിട്ട് കൊലപ്പെടുത്തി Read More »

വടക്കാഞ്ചേരിയില്‍ യുവാവിനെ കൊലപ്പെടുത്തി

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യര്‍ (45) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു. ക്രിമിനല്‍ കേസിലെ പ്രതിയായ വിഷ്ണുവാണ് കുത്തിയത്. സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.  അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കൊണ്ട് വന്ന് വിഷ്ണു ഇരുവരേയും കുത്തുകയായിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് സേവ്യര്‍ മരിച്ചത്. പ്രതി ഒളിവിലാണ്.വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു.

വടക്കാഞ്ചേരിയില്‍ പൊലീസുകാരന്‍ ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കി

തൃശൂര്‍: വടക്കാഞ്ചേരിയില്‍ പൊലീസുകാരന്‍ ജീവനൊടുക്കി. പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ രമേഷ് ബാബു (49) ആണ് ട്രെയിനിന് മുമ്പില്‍ ചാടി മരിച്ചത്. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം. അവിവാഹിതനാണ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ഉത്രാളിപ്പൂരം കഴിഞ്ഞ് മടങ്ങുന്നതിനിടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു

വടക്കാഞ്ചേരി: ഇന്നലെ രാത്രി ഉത്രാളിക്കാവ് പൂരം കഴിഞ്ഞ് മടങ്ങുന്നതിനിടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു. അമ്പലനട സി.പി.എം ബ്രാഞ്ച് സെക്രട്ടറി  പി.പി.ബബിനാണ് മരിച്ചത്.

തൃശൂര്‍ പൂരം എക്‌സിബിഷന് പാര പണിത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ട്രേഡ് ഫെയര്‍

തൃശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷന്‍ നടക്കുന്ന സമയത്ത് വടക്കേസ്റ്റാന്‍ഡ് പള്ളിത്താമം മൈതാനത്ത് ട്രേഡ് ഫെയര്‍ നടത്താനുള്ള തീരുമാനത്തിനെതിരെ പൂരപ്രേമികള്‍ രംഗത്ത്. തേക്കിന്‍കാട് മൈതാനത്ത് തൃശൂര്‍ പൂരം പ്രദര്‍ശനം നടത്തുന്നതില്‍ തറവാടകയുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കെയാണ് കൊച്ചിന്‍ ദേവസ്വത്തിന്റെ പുതിയ നീക്കം. വലിയ രീതിയിലുള്ള ട്രേഡ് ഫെയറിനായി  കൊച്ചി ദേവസ്വം ബോര്‍ഡ് ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഒന്നിനാണ്. പള്ളിത്താമം മൈതാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ …

തൃശൂര്‍ പൂരം എക്‌സിബിഷന് പാര പണിത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ട്രേഡ് ഫെയര്‍ Read More »

വാഴക്കോട് ജ്യൂസ് കട ഉടമയെ തള്ളിയിട്ട് കൊലപ്പെടുത്തി

ഷൊർണൂർ : വാഴക്കോട് ജ്യൂസ് കടയുടമയെ കാറില്‍ വന്നവര്‍ തള്ളിയിട്ട് കൊലപ്പെടുത്തി. വാഴക്കോട് സ്വദേശി അബ്ദുള്‍ അസീസ് (52) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കാര്‍ യാത്രക്കാര്‍ കടയില്‍ എത്തി ജ്യൂസ് കഴിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. ഇതിനിടെ അസീസിനെ തള്ളിയിടുകയായിരുന്നു. സംഭവത്തിന് ശേഷം തള്ളിയിട്ടവര്‍ കാറില്‍ രക്ഷപ്പെട്ടു

മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി

മലപ്പുറം : ചുങ്കത്തറ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത് വന്‍ തിരിച്ചടിയായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീര്‍ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്.തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം ചെയര്‍മാന്‍ സുധീര്‍ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ. പി.വി അന്‍വറിന്റെ ഇടപെടലോടെയായിരുന്നു നുസൈബ യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ചുങ്കത്തറ പഞ്ചായത്തില്‍ നിലവില്‍ ഇരുമുന്നണികള്‍ക്കും പത്ത് വീതം …

മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി Read More »

തൃശൂരിൽ ഗതാഗതം തടസ്സപ്പെടുത്തി സി പി എം സമരം

തൃശൂർ: കേന്ദ്ര അവഗണനയ്ക്കെതിരെ എം.ഒ റോഡിൽ സി.പി.എം ജില്ലാ കമ്മിറ്റി നടത്തിയ സമരം മൂലം ഗതാഗതം സ്തംഭിച്ചു. ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. പ്രതിഷേധ മാർച്ചും, ധർണയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു.എം.ഒ.റോഡിൽ സമരക്കാർ കുത്തിയിരുന്നതോടെ ഗതാഗതം സ്തംഭിച്ചു. പോസ്റ്റോഫീസ് റോഡിലേക്കും ഹൈ റോഡിലേക്കും വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. അയ്യന്തോൾ, ശക്തനിലേക്കുള്ള ബസുകൾ വടക്കേ സ്റ്റാൻഡിൽ സർവീസ് നിർത്തി. അപ്രതീക്ഷിതമുണ്ടായ ഗതാഗത സ്തംഭനത്തിൽ യാത്രക്കാർ വലഞ്ഞു. റോഡിൽ കസേരയിട്ടു വരെ സമരക്കാർ …

തൃശൂരിൽ ഗതാഗതം തടസ്സപ്പെടുത്തി സി പി എം സമരം Read More »

തിരുവനന്തപുരത്ത് 5 പേരെ കൊലപ്പെടുത്തി യുവാവ് പോലീസില്‍ കീഴടങ്ങി

തിരുവനന്തപുരം:  തലസ്ഥാന നഗരിയിലെ ഞെട്ടിച്ച്  കൂട്ടക്കൊല. കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് യുവാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. വെഞ്ഞാറമൂട് പേരുമല സ്വദേശി സ്വദേശിയായ അഫാന്‍ (23) ആണ് പ്രതി. പേരുമല, എസ്.എന്‍ പുരം കുനന്‍വേങ്ങ,  പാങ്ങോട് എന്നിവിടങ്ങളിലാണ് പ്രതി കൊലപാതകം നടത്തിയിട്ടുള്ളത്. അഞ്ച് പേരുടെ മരണം പോലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ ഉമ്മ ഷമിന ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സല്‍മാ ബീവി, അഹസാന്‍, ലത്തീഫ്, ഷാഹിദ, ഫര്‍സാന എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ സഹോദരനായ അഹസാന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. …

തിരുവനന്തപുരത്ത് 5 പേരെ കൊലപ്പെടുത്തി യുവാവ് പോലീസില്‍ കീഴടങ്ങി Read More »

പി സി ജോര്‍ജ് തടവറയിലേക്ക്

കൊച്ചി:  ബി.ജെപി നേതാവും, പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജ് ജയിലിലേക്ക്. ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസിലാണിത്. ജോര്‍ജിനെ  14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈരാറ്റുപേട്ട മുനിസിഫ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.  പി സി ജോര്‍ജിനെ നേരത്തെ കോടതി ഇന്ന് ആറുമണിവരെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ആറുമണിവരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ തുടരുന്ന പി സി ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകും. പാലാ ഡിവൈ.എസ്.പിയുടെ നേത്യത്വത്തിലാണ് …

പി സി ജോര്‍ജ് തടവറയിലേക്ക് Read More »

കാട്ടാനക്കലി, കണ്ണൂരില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. സ്വന്തം പറമ്പില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്. രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ കൊ ല്ലപ്പെട്ടു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ വര്‍ഷങ്ങളായി കാട്ടാന ശല്യം അതിരൂക്ഷാണ്. അടുത്തകാലത്തായി ഇവിടെ 20 പേരാണ് ആനയുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്.

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2022 മാർച്ച് 20 മുതൽ ഒരു വർഷം മുമ്പ് വരെ എടവിലങ്ങ് പ്രദേശത്തെ വീട്ടിൽ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും യുവതിയുടെ കൈവശമുണ്ടായിരുന്ന 4 ലക്ഷം രൂപയും 4.5 പവൻ സ്വർണാഭരണങ്ങളും, ഒരു ഡിയോ സ്കൂട്ടറും വിവാഹ വാഗ്ദാനം നൽകി വാങ്ങിയ ശേഷം തിരികെ ആവശ്യപ്പെട്ടപ്പോൾ ആസിഡ് ഒഴിച്ച് കൊല്ലുമെന്ന് …

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ Read More »

മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച് അവശനാക്കി: മൂന്ന് പ്രതികൾ റിമാന്റിൽ

തൃശൂർ : മതിലകം അഞ്ചങ്ങാടി ജങ്ഷൻ സമീപം ഒഴിഞ്ഞ പറമ്പിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് കാര കാതിയാളം പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന പി. വെമ്പല്ലൂർ ഇല്ലിച്ചോട് ദേശത്ത് പുതുകുളത്ത് വീട്ടിൽ നൗഫൽ (34 ) നെ മുഖത്ത് മാറിമാറി അടിക്കുകയും ഇഷ്ടിക കഷണം കൊണ്ട് നെറ്റിയിലും തലയുടെ പുറകുവശത്തും ഇടിയ്ക്കുകയും ചെയ്ത് മർദ്ദിച്ച കേസിൽ ഗോകുൽ (27) , പനങ്ങാട്ട് ഹൗസ് , അസ്മാബി കോളേജ്, , പി വെമ്പല്ലൂർ വില്ലേജ്, ശ്രീശാന്ത് ( …

മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച് അവശനാക്കി: മൂന്ന് പ്രതികൾ റിമാന്റിൽ Read More »

ട്രേഡിംഗിലൂടെ അമിതമായ പലിശ വാഗ്ദാനം നൽകി 100 കോടി തട്ടി : ട്രേഡിംഗ് സ്ഥാപന ഉടമകൾ മുങ്ങി

തൃശൂർ: ഇരിങ്ങാലക്കുടയിൽ അമിത പലിശ വാഗ്ദാനം ചെയ്‌ത് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടി. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ആരംഭിച്ച ബില്യൺ ബീസ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. കേരളത്തിൽ ആകെ 100 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമികവിവരം. സ്ഥാപനത്തിനെതിരെ നിരവധി പരാതികളും പോലീസിന് ലഭിച്ചു. ട്രേഡിംഗിലൂടെ അമിതമായ പലിശ നൽകാമെന്ന് വിശ്വസിപ്പിച്ചുകൊണ്ട് വലിയ സാമ്പത്തിക നി ക്ഷേപം സ്വീകരിക്കുകയായിരുന്നു ബില്യൺ ബീസ് എന്ന സ്ഥാപനം. 2020 മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. സ്ഥാപന ഉടമ വിപിൻ ആയിരുന്നു ഈ നിക്ഷേപ …

ട്രേഡിംഗിലൂടെ അമിതമായ പലിശ വാഗ്ദാനം നൽകി 100 കോടി തട്ടി : ട്രേഡിംഗ് സ്ഥാപന ഉടമകൾ മുങ്ങി Read More »

തൃശൂർ നാടകലഹരിയിൽ : ഇറ്റ്‌ഫോക് 2025 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 2 വരെ

തൃശൂർ : കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക് 2025) ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 2 വരെ തൃശൂരില്‍. സംസ്‌കാരിത്തിന്റെ വ്യത്യസ്ത ധാരകളില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യാശയും അതിജീവനവും പ്രമേയമാകുന്ന ‘പ്രതിരോധത്തിന്റെ സംസ്‌കാരങ്ങള്‍’ എന്ന ആശയമാണ് ഇറ്റ്‌ഫോക് 2025 മുന്നോട്ട് വയ്ക്കുന്നത്. ദേശത്തിന്റെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിര്‍ വരമ്പുകള്‍ ഭേദിച്ചു കൊണ്ട് ലോകനാടക വേദികയുടെ പരിച്ഛേദമായി ഇറ്റ്‌ഫോക് മാറുന്നു. പതിനഞ്ച് നാടകങ്ങള്‍ എട്ടു …

തൃശൂർ നാടകലഹരിയിൽ : ഇറ്റ്‌ഫോക് 2025 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 2 വരെ Read More »

ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം; കേന്ദ്രത്തെ പഴിക്കുന്ന സമീപനം പരിഹാസ്യം: വി.മുരളീധരൻ

തൃശൂർ: സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരോടുള്ള നിഷേധാത്മക സമീപനം കേരള സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. പാവപ്പെട്ട സ്ത്രീകള്‍ തെരുവില്‍ സമരം ചെയ്യുമ്പോള്‍ പിഎസ്സി അംഗങ്ങള്‍ക്കും കെ.വി.തോമസിനുമെല്ലം ലക്ഷങ്ങള്‍ കൂട്ടിക്കൊടുക്കുന്നതിലൂടെ ആശാവർക്കർമാരെ അപമാനിക്കുകയാണ് എൽഡിഎഫ് സർക്കാർ. അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്‍റെയല്ല നാട്ടിലെ വരേണ്യവര്‍ഗത്തിന്‍റെ പാര്‍ട്ടിയാണ് എന്ന് തെളിയിക്കുകയാണ് സിപിഎം. കൊവിഡ് കാലത്ത് ആശാവർക്കർമാർ നടത്തിയ ഇടപെടലാണ് ഭരണത്തുടർച്ച ഉറപ്പാക്കിയതെന്ന വസ്തതുതയെങ്കിലും മുഖ്യമന്ത്രി ഓർമിക്കണമായിരുന്നുവെന്നും മുൻകേന്ദ്രമന്ത്രി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ആശവർക്കാർമാരുടെ സമരത്തിലും പതിവുപോലെ കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സർക്കാർ …

ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം; കേന്ദ്രത്തെ പഴിക്കുന്ന സമീപനം പരിഹാസ്യം: വി.മുരളീധരൻ Read More »

തൃശ്ശൂര്‍ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു

തൃശൂർ : തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ യജ്ഞം അടക്കം നിരവധി പദ്ധതികളിലൂടെ ഇന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയകിരീടം ചൂടിയ തൃശ്ശൂര്‍ ജില്ലയിലെ കലാപ്രതിഭകളെ ആദരിക്കുന്നതിനും കലാമത്സരത്തില്‍ അവതരിപ്പിച്ച കലാരൂപങ്ങള്‍ ജില്ലയിലെ എല്ലാവര്‍ക്കും കണ്ടാസ്വദിക്കുന്നതിനും മാര്‍ച്ച് 29 ന് …

തൃശ്ശൂര്‍ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു Read More »