അമ്മച്ചീടെ അടുക്കളയില്‍ 2 രൂപക്കും തൃശൂര്‍ പൂരത്തിന്പതിനയ്യായിരം പേര്‍ക്ക് സൗജന്യമായും ഇഡ്ഡലി
വിശപ്പിന് ഇഡ്ഡലിയും; കാഴ്ചയായി കുടമാറ്റവും തൃശൂര്‍: സേവനത്തിന് മറ്റൊരു ഉദാത്ത മാതൃകയുമായി ഫാദര്‍ ഡേവിസ് ചിറമ്മല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. ഇത്തവണ തൃശൂര്‍ പൂരത്തിന് പതിനയ്യായിരം പേര്‍ക്ക് സൗജന്യമായി ഇഡ്ഡലി നല്‍കുമെന്ന് മുഖ്യരക്ഷാധികാരി ഫാദര്‍ ഡേവിസ് ചിറമ്മല്‍ . മൂന്ന് ഇഡ്ഡലിയും സാമ്പാറും അടങ്ങുന്ന പായ്ക്കറ്റ് കുടമാറ്റത്തിന്റെ സമയത്താണ് വിതരണം ചെയ്യുക. ആക്ട്സിൻ്റെ സന്നദ്ധപ്രവര്‍ത്തകര്‍ പത്തോളം ആംബുലന്‍സില്‍ പൂരം കാണാനെത്തന്നവര്‍ക്ക് ഇഡ്ഡലി വിതരണം ചെയ്യും.പെരിങ്ങാവില്‍ തുടങ്ങിയ അമ്മച്ചീടെ അടുക്കളില്‍ രണ്ട് രൂപയ്ക്ക് ഇഡ്ഡലി നല്‍കും. കൂടുതല്‍ എണ്ണം …