തൃശൂര്‍: പിണറായി വിജയന്റെ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായി തേക്കിന്‍കാട് മൈതാനത്ത് നടത്തുന്ന മെഗാപ്രദര്‍ശന വിപണ മേള കാണാനെത്തുന്നവരില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതായി പരാതി. മെഗാപ്രദര്‍ശന വിപണന മേള സൗജന്യമായി കാണാമെങ്കിലും വാഹനപാര്‍ക്കിംഗിന് പണം നല്‍കണം.
കൂടുതല്‍ ആളുകള്‍ കാണാന്‍ വേണ്ടിയാണ് പ്രദര്‍ശനം സൗജന്യമാക്കിയത്. പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതറിഞ്ഞതോടെ വാഹനങ്ങളില്‍ എത്തുന്നവര്‍ കുറഞ്ഞു. വടക്കുന്നാഥക്ഷേത്രദര്‍ശന സമയങ്ങളില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ ദര്‍ശന സമയങ്ങളില്‍ അടക്കം പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നത്. പ്രദര്‍ശനത്തിനെത്തുവര്‍ തിരിച്ചിറങ്ങുമ്പോഴാണ് ഫീസ് ബലമായി ഈടക്കുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.