ഉക്രൈയിനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ബദൽ ക്രമീകരണങ്ങൾക്കായുള്ള നടപടി തുടങ്ങി
#WatchNKVideo here തൃശ്ശൂർ: ഉക്രൈൻ – റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ഉക്രൈനിൽ നിന്ന് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. ഉക്രേനിയൻ വ്യോമാതിർത്തി അടച്ചതിനാൽ പ്രത്യേക വിമാനങ്ങളുടെ ഷെഡ്യൂൾ റദ്ദാക്കിയിരിക്കുകയാണ് . ഈ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ബദൽ ക്രമീകരണങ്ങൾ അടിയന്തരമായി തയ്യാറാക്കുകയാണ് എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇത്തരം ക്രമീകരണങ്ങൾ പൂർത്തിയായാലുടൻ വിവരങ്ങൾ എംബസി അറിയിക്കും. രക്ഷാ ദൗത്യത്തിന് ഇന്ത്യൻ എംബസിയെ സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ …