Newsskerala

ഇന്ത്യയിൽ വാക്‌സിനേഷന്‍ 100 കോടി കടന്നു


കൊച്ചി: കോവിഡ് പ്രതിരോധ വാക്സിനേഷനില്‍ രാജ്യം നൂറ് കോടിയുടെ നിറവില്‍. 278 ദിവസം ( 9 മാസം) കൊണ്ടാണ് രാജ്യം നേട്ടം സ്വന്തമാക്കിയത്. ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍.എം.എല്‍. ആശുപത്രിയിലെത്തി. ഒന്‍പത് മാസത്തിനുള്ളിലാണ് നൂറ് കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചത്. ചരിത്രം കുറിച്ച സാഹചര്യത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെങ്കോട്ടയില്‍ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തും.

വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സിന്‍ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. രാജ്യത്ത് ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതില്‍ 70 കോടി 68 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനായി. 29 കോടി 15 ലക്ഷം പേര്‍ക്കാണ് ഇതു വരെയും രണ്ട് ഡോസ് വാക്സീനും നല്‍കാനായത്.

ഇന്ന് രാവിലെ 9.47നാണ് രാജ്യത്ത് ഇതുവരെയുള്ള പ്രതിരോധ കുത്തിവെയ്പുകളുടെ എണ്ണം 100 കോടി കഴിഞ്ഞതായി കോവിന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയത്. 18 വയസിന് മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 31 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി.

Photo Credit: Twitter

Leave a Comment

Your email address will not be published. Required fields are marked *