Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ചരിത്രം കുറിച്ച് മോദിയുടെ വത്തിക്കാന്‍ സന്ദര്‍ശനം.മാര്‍പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ച് മോദി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് വത്തിക്കാനില്‍ ലഭിച്ചത്. 20 മിനിറ്റ് നീണ്ടുനിന്ന സന്ദര്‍ശനത്തില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയവര്‍ മോദിയെ അനുഗമിച്ചു.

മോദിയുടെ വത്തിക്കാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരുവനന്തപുത്ത് കര്‍ദിനാള്‍ ക്ലീമിസ് ബാവയെ സന്ദര്‍ശിച്ചു.

ലോകത്ത് സംസ്‌കാരങ്ങളില്‍ വച്ച് ഏറ്റവും പ്രാചീനമായ ഭാരത സംസ്‌കാരത്തിന്റെ പ്രതിനിധിയും ലോകരാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യത്തിന്റെ
തലവനുമായ പ്രധാനമന്ത്രി സമാധാനത്തിന്റെ കാവലാളായി നില്‍ക്കുന്ന മാര്‍പാപ്പയെ സന്ദര്‍ശിച്ചത് ലോകരാജ്യങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും വലിയ പ്രത്യാശ നല്‍കുന്നു എന്ന് സുരേന്ദ്രന്റെ സന്ദര്‍ശനവേളയില്‍ കര്‍ദിനാള്‍ പറഞ്ഞു.

അതിനുമപ്പുറം ധര്‍മ്മ സംസ്ഥാപനത്തിന് നേതൃത്വം നല്‍കുന്ന ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി ക്രൈസ്തവ സമൂഹത്തിന് നേതൃത്വം നല്‍കുന്ന മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിച്ച് അടുത്തിടപഴകുന്ന ആദ്യ സന്ദര്‍ഭമാണ് ഇതൊന്നും ക്ലീമിസ് ബാവ പറഞ്ഞു.

ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്നുള്ള ആവശ്യം പ്രധാനമന്ത്രിയെ നേരില്‍കണ്ട് അറിയിച്ചിരുന്നതായും ബാവ പറഞ്ഞു.

Photo Credit: Twitter

Leave a Comment

Your email address will not be published. Required fields are marked *