കൊച്ചി: ഇസ്രയേലിലെ എലാറ്റ് നഗരത്തിലെ വിശ്വസുന്ദരി പട്ടത്തിനായുള്ള വേദിയെ പുളകമണിയിച്ച് 21ന്ന് വയസുകാരി പഞ്ചാബി സുന്ദരി ഹർന്നാസ് സന്ദു സുന്ദരി പട്ടം നേടി.
ആത്മവിശ്വാസ കുറവാണ് യുവത്വത്തിൻറെ പ്രശ്നമെന്നും മറ്റു പല വിഷയങ്ങളെക്കുറിച്ച് ആവലാതിപെടേണ്ട യുവത്വം പരസ്പരം താരതമ്യം ചെയ്തു സമയം കളയാതെ സ്വന്തം വിശ്വാസത്തിൽ തന്നെ നയിക്കുന്നത് താൻ തന്നെയാണെന്ന ഉത്തമ ബോധ്യത്തിൽ മുന്നോട്ടു പോവുകയാണ് വേണ്ടതെന്ന തകർപ്പൻ മറുപടിയിൽ പ്രേക്ഷകരും ജഡ്ജിമാരും ഞെട്ടി തരിച്ചു..
ഭാരതീയ രീതിയിൽ നമസ്തേ പറഞ്ഞ് സന്ദു മറുപടി അവസാനിപ്പിച്ചു.
പരാഗ്വേ സുന്ദരി രണ്ടാം സ്ഥാനവും സൗത്ത് ആഫ്രിക്കൻ സൗന്ദര്യ റാണി മൂന്നാം സ്ഥാനവും നേടി.
1994 സുസ്മിത സെൻ വിശ്വസുന്ദരിപ്പട്ടം നേടിയിരുന്നു. പിന്നീട് ലാറ ദത രണ്ടായിരത്തിൽ 2000 ൽ അതേ പട്ടം കരസ്ഥമാക്കിയിരുന്നു.
രണ്ടു ദശാബ്ദങ്ങൾക്ക് ശേഷം വീണ്ടും ഇന്ത്യയുടെ പ്രതിനിധി വിശ്വസുന്ദരിയായിരിക്കുകയാണ്.
Photo Credit: Koo