Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സി.ബി.സി ഗുരുവായൂർ എൽ എഫിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

തൃശൂർ: സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ (സി.ബി.സി) തൃശ്ശൂർ യൂണിറ്റ് സംഘടിപ്പിച്ച കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിക്ക് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ തുടക്കമായി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ജെ ബിൻസി ഉദ്ഘാടനം ചെയ്തു. സി.ബി.സി തൃശ്ശൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ്.കെ അധ്യക്ഷത വഹിച്ചു. മലയാള ഗവേഷണ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.അന്നം സിനി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ശ്രീര‍‍ഞ്ജിനി കെ, എൻ.സി.സി ഓഫീസർ ലഫ്റ്റനന്റ് മിനി ടി.ജെ, പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സോണി വർഗീസ് സി, കണ്ടാണശ്ശേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിഞ്ചു ജേക്കബ്, സി.ബി.സി തൃശ്ശൂർ എഫ്.പി.എ അംജിത് ഷേർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സ്വയം തൊഴിൽ- സംരംഭ സാധ്യതകളും ഗവൺമെന്റ് പദ്ധതികളും, സായുധസേനകളിലെ തൊഴിലവസരങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ഇന്ന് (31 ജൂലൈ) ശുചിത്വ ഭാരതം, ആരോഗ്യവും പോഷകാഹാരവും, സാമൂഹിക സാമ്പത്തിക സുരക്ഷാ പദ്ധതികൾ എന്നീ വിഷയങ്ങളിൽ പ്രത്യേകം ക്ലാസുകൾ ഉണ്ടാകും.
വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ, ഫോട്ടോ പ്രദർശനം, കലാപരിപാടികൾ എന്നിവയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികൾക്കായി ‘കേരളീയ കലകൾ’ എന്ന വിഷയത്തിൽ സംസ്ഥാനതല പ്രശ്നോത്തരി മത്സരത്തിൽ പാലാ സെൻറ് തോമസ് കോളേജിൽ നിന്നുള്ള ലിലിയ മഞ്ജു ജിനുവും ജിന്റു ജയസും അടങ്ങിയ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ റാണ സൈനും ഫാത്തിമ അംജതയും അടങ്ങിയ ടീമിനാണ് രണ്ടാം സ്ഥാനം. തൃശൂർ സെൻറ് മേരീസ് കോളേജിലെ മഞ്ജിമ എം മേനോനും നവ്യാ കെ പ്രവീണയും അടങ്ങിയ ടീം മൂന്നാം സ്ഥാനം നേടി.

Leave a Comment

Your email address will not be published. Required fields are marked *