Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കേന്ദ്രം വഴങ്ങി, റെസ്ലിംഗ് ഫെഡറേഷന്‍ സമിതിയെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി:  ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് മുന്നില്‍ കേന്ദ്രം വഴങ്ങി.  സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ബോഡിയെ കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. ‘ഡബ്ല്യുഎഫ്ഐയുടെ ഭരണഘടന വ്യവസ്ഥകള്‍ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ബി.ജെ.പി എം.പിയും മുന്‍ ഡബ്ല്യു.എഫ്.ഐ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിംഗ് വ്യാഴാഴ്ചയാണ് ഗുസ്തി ബോഡിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ തെരുവിലിറങ്ങിയ ഗുസ്തിക്കാരുടെ പിന്തുണയോടെ മത്സരിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനെതിരെ 47ല്‍ 40 വോട്ടും നേടിയാണ് സഞ്ജയ് സിംഗ് വിജയം ആഘോഷിച്ചത്.

ഈ സമിതിയെയാണ് കായിക മന്ത്രാലയം ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍, മറ്റു മാര്‍ഗമില്ലാതെ അവതാളത്തിലായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ഡബ്ല്യുഎഫ്ഐ പ്രസിഡന്റായ ഉടന്‍ ഈ വര്‍ഷം അവസാനത്തോടെ ഗോണ്ടയിലെ നന്ദിനി നഗറില്‍ (യുപി) അണ്ടര്‍ 15, അണ്ടര്‍ 20 ദേശീയ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് സഞ്ജയ് സിംഗ് പ്രഖ്യാപിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *