പൂക്കള്‍ വന്‍വിലക്കുറവില്‍ ലഭ്യമാക്കി
കേരള ഫ്‌ളവര്‍ മര്‍ച്ചന്റ് അസോസിയേഷന്‍
തൃശൂര്‍: ഓണക്കാലത്ത് പുഷ്പ വിപണിയിലെ പിടിച്ചുപറി നിയന്ത്രിക്കാന്‍ ഓള്‍ കേരള ഫ്‌ളവര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഇടപെടല്‍. അത്തം നാള്‍ മുതല്‍ അസോസിയേഷന്റെ കീഴിലുള്ള പൂക്കടകളില്‍ പുക്കളുടെ വിലനിലവാരം പ്രദര്‍ശിപ്പിക്കും. ചെണ്ടുമല്ലി കിലോ 50 രൂപയും, ജമന്തി കിലോ 250 രൂപയും മാത്രമാണ് വില. ഉണ്ട റോസിന് കിലോ 120 രൂപയും, അരളിക്ക് 200 രൂപയും, ചില്ലി റോസിന് 280 രൂപയും, പനീര്‍ റോസിന് 200 രൂപയും, ലില്ലിക്ക് 350 രൂപയുമാണ് ഇന്നത്തെ വില. മുല്ലപ്പൂ റോളിന് 230 രൂപയാണ് വില.
ഓണക്കാലത്ത് പത്ത് ദിവസവും ലൈസന്‍സില്ലാതെ വഴിയോരങ്ങളിലും മറ്റും തുടങ്ങുന്ന പൂക്കടകളില്‍ പൂക്കള്‍ക്ക് വലിയ വില ഈടാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ഓണക്കപ്പൂക്കളം വര്‍ണാഭമാക്കാന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വന്‍വിലക്കുറവില്‍ പൂക്കള്‍ വില്‍ക്കുന്നത്.
അസോസിയേഷന്റെ കീഴിലെ നഗരപ്രദേശത്തെ പാലസ് റോഡിലെ ആര്‍.എം.ആര്‍ ഫ്‌ളവേഴ്‌സ്, സിറ്റി ഫ്‌ളവേഴ്‌സ് , ബ്യൂട്ടി ഫ്‌ളവേഴ്‌സ് (കിഴക്കേക്കോട്ട), യവനിക ഫ്‌ളവേഴ്‌സ് (ശക്തന്‍നഗര്‍ ), അത്തം ഫ്‌ളവേഴ്‌സ്, മണികണ്ഠന്‍ ഫ്‌ളവേഴ്‌സ് (പാട്ടുരായ്ക്കല്‍), വിനായക ഫ്‌ളവേഴ്‌സ് (പൂങ്കുന്നം), തൃശ്ശിവ ഫ്‌ളവേഴ്‌സ് (പടിഞ്ഞാറെക്കോട്ട) പൂജിത ഫ്‌ളവേഴ്‌സ് (അയ്യന്തോള്‍) എന്നിവിടങ്ങളിലാണ് വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ച് പൂക്കള്‍ മിതമായ വിലയില്‍ വില്‍ക്കുന്നത്.
ഓരോ ദിവസവും അന്നത്തെ വിലയാണ് പ്രദര്‍ശിപ്പിക്കുക. അസോസിയേഷന്റെ കീഴിലുള്ള പൂക്കടകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിച്ച് പൂക്കള്‍ ഏകീകൃതവിലയില്‍ വില്‍ക്കുന്നത് ഇതാദ്യമായാണ്. സാധാരണയായി അത്തം നാള്‍ നാള്‍ മുതല്‍ ഓരോ ദിവസവും പൂക്കളുടെ വില യാതൊരു നിയന്ത്രണവുമില്ലാതെ ഉയരാറുണ്ട്. വടക്കുന്നാഥക്ഷേത്രമൈതാനത്ത് കിഴക്കേനടയില്‍ പൂക്കളുടെ നിരവധി സ്റ്റാളുകള്‍ അമിത വിലയാണ് ഈടാക്കുന്നത്.. മഞ്ഞ, ചുവപ്പ് നിറത്തിലുള്ള ചെണ്ടുമല്ലിക്ക് കിലോ 120 രൂപയും, ജമന്തിക്ക് കിലോ 400 രൂപയുമാണ് വില. റോസിനും, വാടാർ മല്ലി കിലോ 150 രൂപയാണ് വില. അരളി വില കിലോ 250. വാടാർമല്ലിക്ക് 150 രൂപയും, കോഴിവാലന് 100 രൂപയുമാണ് വില. അടുത്ത ദിവസങ്ങളില്‍ പൂക്കളുടെ വില ഇനിയും ഉയരും.
.