ബംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന്റെ റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി സി.ജെ.റോയി ജീവനൊടുക്കി. ബംഗളൂരുവിലെ കോര്‍പറേറ്റ് ഓഫീസില്‍വച്ച് ഉച്ചയ്ക്കായിരുന്നു ദാരുണ സംഭവം. കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടി ഉതിര്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ നാരായണ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. കഴിഞ്ഞ മൂന്നു ദിവസമായി ഇവരുടെ ഓഫീസില്‍ ഇഡി പരിശോധന നടത്തുകയായിരുന്നു. വൈകുന്നേരത്തോടെ അറസ്റ്റുണ്ടാകുമെന്ന സൂചന പരന്നതോടെ ആദ്ദേഹം ജീവനൊടുക്കുകയായിരുന്നു.



















