കേവലം ഭൂരിപക്ഷമായ 113 സീറ്റിന് തൊട്ടരികിലാണ് കോൺഗ്രസ്
ബാംഗ്ലൂർ മേഖലയിലും തീരദേശ കർണാടകയിലും ഒഴിച്ച് മറ്റ് മേഖലകളിലെല്ലാം കോൺഗ്രസ് മുന്നേറ്റം.
ലിംഗായത്ത് മേഖലയായ മുംബൈ കർണാടക ഉൾപ്പെടെ ഓൾഡ് മൈസൂർ മേഖലയിലും മൈസൂരു കർണാടകയിലും മധ്യ കർണാടകയിലും കോൺഗ്രസ് മുന്നേറ്റം ദൃശ്യമാണ്
ഓൾഡ് മൈസൂർ മേഖലയിലെ ജെ ഡി എസ് കോട്ടകളിൽ കോൺഗ്രസ് ആധിപത്യം സ്ഥാപിച്ചത് ശ്രദ്ധേയമായി
ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കോൺഗ്രസിന് 97 സീറ്റും ബിജെപിക്ക് 65 സീറ്റും ജെഡിഎസിന് 22 സീറ്റും മറ്റുള്ളവർക്ക് മൂന്ന് സീറ്റും എന്നാണ് രാവിലെ 10 ന് ഉള്ള കണക്ക്
ലിംഗായത്ത്, ഒക്കലിംഗ മുസ്ലിം വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി വന്നത് നിർണായകമാകും
കൊച്ചി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമായി. കര്‍ണാടകയില്‍ അഞ്ച് മേഖലയില്‍ ലീഡ് നിലനിര്‍ത്തി കോണ്‍ഗ്രസ്. ലീഡ് നില അനുസരിച്ച് കോണ്‍ഗ്രസ് ലീഡില്‍ കേവല ഭൂരിപക്ഷത്തിലേക്കെത്തി. 120 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റ് മതി. ബെംഗളുരു അര്‍ബന്‍ മേഖലയില്‍ 19 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. മധ്യകര്‍ണാടക, ഹൈദരാബാദ് കര്‍ണാടക, മുംബൈ കര്‍ണാടക എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്. അതേസമയം തീരദേശ കര്‍ണാടകയില്‍ ബി.ജെ.പിയാണ് മുന്നില്‍
നിലവിലെ കണക്കുകളനുസരിച്ച് കേവല ഭൂരിപക്ഷമായ 113 നോട് അടുക്കുകയാണ് കോണ്‍ഗ്രസ്. ആദ്യ ഘട്ടത്തില്‍ ബി.ജെ.പി ലീഡ് നേടിയിരുന്നെങ്കിലും പിന്നീട് താഴോട്ടു പോകുകയായിരുന്നു.
അതേ സമയം ജെ.ഡി.എസിന് ഇതുവരെ നില മെച്ചപ്പെടുത്താനായില്ല. ഇരുപതില്‍ താഴെ സീറ്റുകളിലാണ് .െജഡി.എസ് ലീഡ് ചെയ്യുന്നത്. പല ഘട്ടത്തിലും പ്രമുഖ നേതാവ് എച്ച് ഡി കുമാര സ്വാമി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ലിഡ് നിലയില്‍ പിറകിലാണ് എത്തി നില്‍ക്കുന്നത്.
മോദിതരംഗം ഉയര്‍ത്തി ബി.ജെ.പി പതിവുപോലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ശ്രമിച്ചപ്പോള്‍.ബി.ജെ.പി സര്‍ക്കാരിനെതിരായ അഴിമതിയാരോപണങ്ങളിലൂന്നിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. ബി.ജെ.പിക്ക് എതിരായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമായിരുന്നു എന്നാണ് നിലവിലെ ഫല സൂചനകള്‍ തെളിയിക്കുന്നു.
കര്‍ണാടകയുടെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ ഫല സൂചനകളനുസരിച്ച് ശക്തമായ മത്സരമാണ് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍.