Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

യാത്രയയപ്പ് ചടങ്ങിന് പിന്നില്‍ ഗൂഢാലോചന?

പത്തനംതിട്ട: എ.ഡി.എം നവീന്‍ബാബുവിനെ ആത്മഹത്യയിലേക്ക്് നയിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരെയും അന്വേഷണം വേണമന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ആരോപിച്ചു.  
ഉത്തരവാദി  കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനാണ്. രാവിലെ നടത്താന്‍ തീരുമാനിച്ച പരിപാടി മാറ്റിയത് ഗൂഢാലോചനയുടെ ഭാഗമാണ്.
ഉദ്യോഗസ്ഥര്‍ക്ക് മാത്രമുള്ള യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എത്തിയത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.  വിളിക്കാതെ പോകണ്ട കാര്യം ദിവ്യക്കുണ്ടായിരുന്നില്ല.  കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച തീരുമാനമാണ് ദിവ്യയുടെ രാജി.
അന്വേഷണത്തില്‍ ബാഹ്യമായ ഒരു ഇടപെടല്‍ ഉണ്ടാകില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം സര്‍ക്കാരും ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുവാദത്തോടു കൂടിയാണ് ദിവ്യക്കെതിരെ കേസെടുത്തത്.
നടപടി ഉണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടറി ഉറപ്പ് നല്‍കിയിരുന്നു. സ്വതന്ത്രമായ അന്വേഷണമായിരിക്കും ഉണ്ടാകുക. ആരൊക്കെ പങ്കാളികളാണോ അവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് ആവശ്യമായ ശിക്ഷ ഉറപ്പാക്കണം. ഇനി ഓരോ നടപടിയും വീട്ടുകാരുടെ കൂടി അഭിപ്രായം മാനിച്ചു മാത്രമേ കൈക്കൊള്ളു.അതിനനുസരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടി നവീന്റെ കുടുംബത്തിനൊപ്പം തന്നെയുണ്ടാകും. കെ.പി. ഉദയഭാനു പറഞ്ഞു.

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ വേദന; പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് പി.പി. ദിവ്യ

കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ വേദനയുണ്ടെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. നിലവില്‍ നടക്കുന്ന പൊലീസ് അന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും പി.പി.ദിവ്യ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും.

അഴിമതിക്കെതിരെ നടത്തിയത് സദ്ദുദ്ദേശപരമായ വിമര്‍ശനമായിരുന്നെങ്കിലും പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാടിനെ മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുള്ള പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് അവര്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *