തൃശൂർ: കേന്ദ്ര അവഗണനയ്ക്കെതിരെ എം.ഒ റോഡിൽ സി.പി.എം ജില്ലാ കമ്മിറ്റി നടത്തിയ സമരം മൂലം ഗതാഗതം സ്തംഭിച്ചു. ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. പ്രതിഷേധ മാർച്ചും, ധർണയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു.
എം.ഒ.റോഡിൽ സമരക്കാർ കുത്തിയിരുന്നതോടെ ഗതാഗതം സ്തംഭിച്ചു. പോസ്റ്റോഫീസ് റോഡിലേക്കും ഹൈ റോഡിലേക്കും വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. അയ്യന്തോൾ, ശക്തനിലേക്കുള്ള ബസുകൾ വടക്കേ സ്റ്റാൻഡിൽ സർവീസ് നിർത്തി. അപ്രതീക്ഷിതമുണ്ടായ ഗതാഗത സ്തംഭനത്തിൽ യാത്രക്കാർ വലഞ്ഞു. റോഡിൽ കസേരയിട്ടു വരെ സമരക്കാർ ഇരുന്നിട്ടും പോലീസ് കേസെടുത്തില്ല.
തൃശൂരിൽ ഗതാഗതം തടസ്സപ്പെടുത്തി സി പി എം സമരം
