തൃശൂര്‍: വിവിധ ദേശങ്ങളുടെ സാമൂഹ്യ- രാഷ്ട്രീയാവസ്ഥകളെ വ്യക്തമായി പ്രകടിപ്പിക്കുന്നത് നാടകത്തിലൂടെയാണെന്ന്്് ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍. രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് കലാസൃഷ്ടികള്‍ അവതരിപ്പിക്കുമ്പോള്‍ അവരുടെ പോരാട്ടങ്ങളും പ്രതിഷേധങ്ങളും അറിയാന്‍ കഴിയുമെന്നും പ്രിയനന്ദനന്‍ പറയുന്നു.
അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്‌ഫോക്കിലൂടെ ലോകത്തെ കാണുകയും അറിയുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക തിയറ്ററുകളിലെ മാറ്റവും കലയുടെ നവീനത്വം ഇറ്റ്‌ഫോക്കിലൂടെ അറിയുന്നു. അന്തര്‍ദേശീയ നാടകോത്സവത്തിലേയ്ക്ക് ഗ്രാമീണതയെ കൂടി തിരിച്ച് പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.