ബറ്റുമി: ജോര്‍ജിയയില്‍ നടന്ന ഫിഡെ വനിത ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ പത്തൊന്‍പതുകാരി ദിവ്യ ദേശ്മുഖിന്. ഫൈനലില്‍ കൊനേരു ഹംപിയെ ടൈ ബ്രേക്കറില്‍ വീഴ്ത്തിയാണ് ദിവ്യ ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായത്. റാപ്പിഡ് ചാമ്പ്യനെ റാപ്പിഡ് റൗണ്ടില്‍ തന്നെ വീഴ്ത്തിയാണ് ദിവ്യ കിരീടം ചൂടിയത്. ഒന്നര പോയിന്റിനെതിരെ രണ്ട് പോയിന്റുമായാണ് ദിവ്യയുടെ നേട്ടം.
ചരിത്രനേട്ടത്തിന് ഇരട്ടിമധുരമായി ദിവ്യക്ക് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ലഭിച്ചു.
രണ്ടാം റാപ്പിഡ് ഗെയിമിലാണ് ദിവ്യയുടെ ജയം. രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയില്‍ അവസാനിച്ചതോടെയാണ് സമയനിയന്ത്രണമുള്ള ടൈബ്രേക്കര്‍ വേണ്ടിവന്നത്. പട്ടികയില്‍ നിലവില്‍ 18-ാം സ്ഥാനത്താണ് ദിവ്യ.