തൃശൂര്‍: ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം, പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറിച്ചിട്ടു. ടോള്‍ പ്ലാസ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രവര്‍ത്തകര്‍ ടോള്‍ ഗേറ്റ് തുറന്നിട്ടു.
ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ടോള്‍ പിരിവ് നിര്‍ത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. ടോള്‍ പിരിവിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്
ടോള്‍ പിരിവിനെതിരെ പാലിയേക്കരയില്‍ ഡിവൈഎഫ് മാര്‍ച്ച്, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
