ദേവസ്വത്തിന് ആകെ 44 ആനകള്‍ ഉണ്ട്. അതില്‍ 14 എണ്ണത്തിന് മതപ്പാട് ഉള്ളതിനാല്‍ അവയ്ക്ക് ചികിത്സ ഇപ്പോള്‍ നല്‍കുന്നില്ല
തൃശൂര്‍ : ഗുരുവായൂര്‍ ദേവസത്തിന്റെ 30 ആനകള്‍ക്ക് ജൂലൈ മാസം മുഴുവന്‍ സുഖചികിത്സ ലഭിക്കും. 30 വര്‍ഷം മുന്‍പ് തുടങ്ങിവച്ച എലെഫന്റ്‌റ് റീജുവനേഷന്‍ (ആനകളെ പുഷ്ടിപ്പെടുത്തല്‍) പദ്ധതിയുടെ ഭാഗമാണ് ഇത്.
ഓരോ ആനകളുടെയും രക്തം, കരള്‍, വൃക്ക എന്നിവ പരിശോധിച്ചു എരണ്ടകെട്ടിനും വിരക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കൃത്യമായ ആയുര്‍വേദ അലോപ്പതി മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ നല്‍കും.
ചികിത്സയുടെ ഭാഗമായി കൃത്യസമയത്ത് സമീകൃത ആഹാരവും ആനകള്‍ക്ക് കൊടുക്കും.
തേച്ചുരച്ചുള്ള ദീര്‍ഘ നേരത്തെ കുളിയും വ്യായാമവും ആനകള്‍ക്ക് ലഭിക്കും.
ഒരു മാസം കൊണ്ട് ആനകള്‍ക്ക് 250 മുതല്‍ 500 കിലോ തൂക്കം വര്‍ദ്ധിക്കും.
ദേവസ്വത്തിന് ആകെ 44 ആനകള്‍ ഉണ്ട്. അതില്‍ 14 എണ്ണത്തിന് മതപ്പാട് ഉള്ളതിനാല്‍ അവയ്ക്ക് ചികിത്സ ഇപ്പോള്‍ നല്‍കുന്നില്ല.
ജൂലൈ ഒന്നിന് നടന്ന സുഖം ചികിത്സ ഉദ്ഘാടനത്തിന് ദേവസ്വം ഭാരവാഹികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
14 ലക്ഷം രൂപയാണ് സുഖചികിത്സയ്ക്കായി ദേവസ്വം മുടക്കുന്നത്.