തൃശൂർ : ഇന്നു രാവിലെ ഉണ്ടായ ശക്തമായ മഴയിലും മിന്നൽ പ്രളയത്തിലും അശ്വിനി ആശുപത്രിക്ക് പുറകിലുള്ള അക്വാട്ടിക് ലൈനിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും ആശുപത്രിയുടെ മുന്നിലും പരിസരത്തും പാർക്കിംഗ് ഗ്രൗണ്ടിലും വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് ഒരു മണിക്കൂർ നേരത്തേക്ക് ആശുപത്രിയുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. ഇനിയും ഇത്തരത്തിൽ വെള്ളക്കെട്ട് ഉണ്ടായി ആശുപത്രി പ്രവർത്തനം തടസപ്പെടാതിരിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്ന് അശ്വിനി ആശുപത്രി മാനേജ്മെന്റ് ആവശ്യപ്പെട്ടു
വെള്ളക്കെട്ട്: അടിയന്തിര നടപടികൾ വേണം
