സഹോദരതുല്യനല്ല നഷ്ടപ്പെട്ടത് സഹോദരൻ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു ….
അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം; കൊടിയ മർദ്ദനം നേരിടേണ്ടിവന്നു
ബ്രാഞ്ച് കമ്മിറ്റി മുതൽ സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ വരെ പ്രവർത്തിച്ച ഇന്ത്യയിൽ പാർട്ടിയുടെ സമുന്നതനായ നേതാക്കളിൽ ഒരാൾ
വിഭാഗീയതയുടെ കാലം മുതൽ സിപിഎം ന്റെ ഔദ്യോഗിക പക്ഷത്തിത് പിണറായി കഴിഞ്ഞാൽ രണ്ടാമൻ
കമ്മ്യൂണിസ്റ്റുകാരിലെ സൗമ്യ മുഖം; നിറഞ്ഞ ചിരിയുള്ള നേതാവ്
പി.എം ഷംസീറിനെ പോലുള്ള യുവനതാക്കളെ കണ്ണൂരിൽ നിന്ന് വളർത്തിക്കൊണ്ടുവന്നതിൽ മുഖ്യപങ്ക് വഹിച്ചു
നാളെ തലശ്ശേരിയിൽ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും
തിങ്കളാഴ്ച രാവിലെ 10 മുതൽ തലശ്ശേരിലെ കോടിയേരിയുടെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും
പിന്നീട് ഉച്ചതിരിഞ്ഞ് രണ്ടുമണിവരെ കണ്ണൂരിലെ സിപിഎം ജില്ലാ ഓഫീസായ അഴിക്കോടൻ സ്മാരകത്തിൽ നേതാവിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും
മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം കണ്ണൂരിലെ പയ്യമ്പലം കടപ്പുറത്ത് അന്ത്യവിശ്രമം കൊള്ളും
അഞ്ചുതവണ എംഎൽഎ; 1982ൽ ആദ്യമായി നിയമസഭയിലെത്തി
ചെന്നൈ അപ്പോളോ ആശുപത്രിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് സംസ്കാരം …
തൻറെ രാഷ്ട്രീയ ജീവിതത്തിൽ കാര്യമായ വിമർശനങ്ങളോ ആരോപണങ്ങളോ കോടിയേരിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ രണ്ട് ആൺമക്കളുടെയും പ്രവർത്തികൾ രാഷ്ട്രീയ കേരളത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചയ്ക്കും വഴിവെച്ചു ….
കൊച്ചി: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും, മുന്‍ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദ്ദാക്കിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.
2019-ലാണ് കോടിയേരിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത്. ഇതെ തുടര്‍ന്ന് 2020 നവംബര്‍ 13-ന് സി.പി.എം. സംസ്ഥാന സെക്രട്ടറിസ്ഥാനത്തു നിന്ന് അദ്ദേഹം അവധിയെടുക്കുകയും ആക്ടിങ് സെക്രട്ടറിയായി എ. വിജയരാഘവന്‍ ചുമതലയേല്‍ക്കുകയും ചെയ്തു. ചികിത്സയ്ക്കു ശേഷം വീണ്ടും കോടിയേരി സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തി. എന്നാല്‍ ആരോഗ്യനില സ്ഥിതിവീണ്ടും മോശമായതോടെ സ്ഥാനം ഒഴിയുകയായിരുന്നു.
പതിനാറാം വയസ്സില്‍ സി.പി.എം. അംഗത്വം എടുത്ത കോടിയേരി പില്‍ക്കാലത്ത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിര്‍ണായകപദവികളില്‍ എത്തിച്ചേര്‍ന്നു. 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001-ല്‍ പ്രതിപക്ഷ ഉപനേതാവായ കോടിയേരി, 2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര-വിനോദസഞ്ചാര വകുപ്പുമന്ത്രിയായിരുന്നു.
2015-ലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കോടിയേരി എത്തുന്നത്. 2016-ല്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ 2018-ല്‍ കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറിയായി.
സി.പി.എം. നേതാവും തലശ്ശേരി മുന്‍ എം.എല്‍.എയുമായ എം.വി. രാജഗോപാലിന്റെ മകള്‍ എസ്.ആര്‍. വിനോദിനിയാണ് കോടിയേരിയുടെ ഭാര്യ. ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവര്‍ മക്കളും ഡോ. അഖില, റിനീറ്റ എന്നിവര്‍ മരുമക്കളുമാണ്.