Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

WATCH VIDEO…. ‘ഡൽഹി ഫയൽ ‘ പ്രകാശനം 4ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ ജോണ്‍ ബ്രിട്ടാസ് നിർവഹിക്കും

മോഹന്‍ദാസ് പാറപ്പുറത്തിന്റെ ‘ഡല്‍ഹി ഫയല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈയൊപ്പ്’
പുസ്തക പ്രകാശനം 

തൃശൂര്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മോഹന്‍ദാസ് പാറപ്പുറത്തിന്റെ ‘ഡല്‍ഹി ഫയല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈയൊപ്പ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം  4ന് ഉച്ചതിരിഞ്ഞ്  4 മണിക്ക് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടത്തും.  സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവര്‍ത്തകനും എം.പി യുമായ ജോണ്‍ ബ്രിട്ടാസ്  പ്രകാശനം നിര്‍വഹിക്കും. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത പുസ്തകം ഏറ്റുവാങ്ങും. എം പി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക കൂട്ടായ്മയില്‍ ഡോ. പി. വി കൃഷ്ണന്‍ നായര്‍ പുസ്തക പരിചയം നടത്തും.’വര്‍ത്തമാനകാല മാധ്യമ പ്രവര്‍ത്തനം ‘ എന്ന വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് സംസാരിക്കും.സാംസ്‌കാരിക അക്കാദമിയും എച്ച്.ആന്‍ഡ് സി പബ്ലിക്കേഷന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍  ടി.വി ചന്ദ്രമോഹന്‍, അഡ്വ എ.ഡി ബെന്നി, രാജന്‍ എലവത്തൂര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തും. 

Leave a Comment

Your email address will not be published. Required fields are marked *