തിരുവനന്തപുരം: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ ആര്‍. ശ്രീലേഖ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ശ്രീലേഖയെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ബി.ജെ.പി നേതാവ് വി.വി. രാജേഷ് അടക്കമുള്ള നേതാക്കള്‍ തിരുവനന്തപുരത്തെ ശ്രീലേഖയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ശ്രീലേഖ.
പോലീസിലെ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വനിതാ ഉദ്യോഗസ്ഥയാണ് ശ്രീലേഖയെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. അറിയപ്പെടുന്ന സാഹിത്യകാരിയാണ് അവര്‍. സമൂഹത്തിലെ എല്ലാ മേഖലകളിലെ ആളുകളും ഇനിയും പാര്‍ട്ടിയിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. സര്‍വ്വീസില്‍ ഉള്ളപ്പോള്‍ തന്നെ സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും നടന്നില്ല.
മൂന്ന് ആഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ശ്രീലേഖ പറഞ്ഞു. നരേന്ദ്ര മോദിയുടെ പ്രഭാവമാണ് പാര്‍ട്ടിയിലേക്ക് എത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.