18 – 59 നും ഇടയിൽ 77 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 1% ആളുകൾ മാത്രമേ ബൂസ്റ്റർ ഡോസ് എടുത്തിട്ടുള്ളൂ
കൊച്ചി: ജൂലൈ 15 മുതൽ 75 ദിവസം കോവിഡ് ബൂസ്റ്റർ വാക്സിൻ സൗജന്യമായി നൽകും. 18-59 നു ഇടയിൽ പ്രായമുള്ളവർക്കാണ് സൗജന്യ കോവിഡ് വാക്സിൻ ലഭിക്കുക.
സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ബൂസ്റ്റർ വാക്സിൻ നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം (ആസാദി കാ അമൃത മഹോത്സവ് ) കണക്കിലെടുത്താണ് തീരുമാനം.
18 – 59 നും ഇടയിൽ 77 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 1% ആളുകൾ മാത്രമേ ബൂസ്റ്റർ ഡോസ് എടുത്തിട്ടുള്ളൂ.
ഈ കുറവും സൗജന്യമായി ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചു. 18-59 നു ഇടയിൽ പ്രായമുള്ളവർക്കാണ് സൗജന്യ കോവിഡ് വാക്സിൻ ലഭിക്കുക
ഇന്നലെ 16,906 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 45 പേർ കോവിഡ് മൂലം മരണപ്പെട്ടിരുന്നു. ബൂസ്റ്റർ ഡോസ് എടുക്കാൻ രണ്ടാം ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റും ആധാർ കാർഡും രജിസ്റ്റർ ചെയ്ത ഫോൺ നമ്പറും സൗജന്യ വാക്സിൻ ലഭിക്കുന്ന കേന്ദ്രങ്ങളിൽ വാക്സിൻ സ്വീകരിക്കുന്ന സമയം നൽകണം.