തൃശൂര്‍: സ്‌പെയിനിലെ ബാഴ്‌സലോണക്കാരിയായ വധു എലിസബത്ത് മാര്‍ട്ടി വിന്യാല്‍സിന്റെയും, കുറ്റിക്കാട് സ്വദേശി അദ്വൈതിന്റെയും വിവാഹം നടന്നത് ആചാരപ്രകാരം കേരളീയ ശൈലിയില്‍. ബാഴ്‌സലോണയില്‍ പ്രോഡക്ട് അനലിസ്റ്റാണ് അദ്വൈത്. ആര്‍ട്ട് ഡയറക്ടറാണ് എലിസബത്ത്. ഇരുവരുടെയും പ്രണയവിവാഹത്തിന് വീട്ടുകാര്‍ സമ്മതം അറിയിച്ചിരുന്നു.
വിവാഹം നാടായ തൃശൂരില്‍ നടത്തണമെന്ന് അദ്വൈതിന്റെ മാതാപിതാക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ എലിസബത്തിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലായിരുന്നു. ബാഴ്‌സലോണയില്‍ നിന്ന് എലിസബത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായി 45 അംഗ സംഘം ഒരാഴ്ച മുന്‍പേ കേരളത്തിലെത്തി.
ബന്ധുവീടുകളിലെ സന്ദര്‍ശനത്തിന് ശേഷം ഒരാഴ്ചക്കുള്ളില്‍ അദ്വൈതും, എലിസബത്തും സ്‌പെയിനിലേക്ക് യാത്രതിരിക്കും.
കേരളവും വിവാഹച്ചടങ്ങുകളും സദ്യയും എല്ലാം സ്‌പെയിനില്‍ നിന്നുള്ളവര്‍ക്ക് ഏറെ ഇഷ്ടമായെന്ന് അദ്വൈതിന്റെ മാതാപിതാക്കളായ മുരളിയും രമയും പറഞ്ഞു.