കെ ടി മുഹമ്മദ് തിയറ്ററില്‍ അരങ്ങേറിയ ഹാഷ് കാണികളെ രംഗകലയുടെ മറ്റു ചില സങ്കേതങ്ങളിലേയ്ക്ക് ആനയിച്ചു. സംവിധായകന്‍ നാടകത്തെപ്പറ്റി അദ്ദേഹത്തിന്റെ കുറിപ്പില്‍ പറഞ്ഞതു പോലെ ഹാഷ് ഒരു കെണിയായിരുന്നു. ഏകാന്തതയുടെ കെണി. ആ കെണിയില്‍ തിയറ്റര്‍ ചുറ്റപ്പെട്ടു. സംവിധായകന്‍ ബാഷാര്‍ മുര്‍ക്കൂസ് തിയറ്ററിനെ ഒരു ക്യാന്‍വാസ് ആയി ഉപയോഗിക്കുകയാണ് ഇവിടെ. അഭിനേതാവ് ആ പെയിന്റിംഗിലെ നിറമാണ്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ പച്ചയായ കഥപറഞ്ഞ ആക്ടര്‍ മുരളി തിയറ്റേറിലെത്തിയ ജോബ് മഠത്തിലിന്റെ കക്കുകളിയും ശ്രദ്ധേയമായി. ആലപ്പുഴ ജില്ലയില്‍ നടന്ന യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കിയാണ് കക്കുകളി എന്ന നാടകം ആവിഷ്‌കരിച്ചിട്ടുള്ളത്. കുടുംബത്തിലെ ദാരിദ്ര്യം മൂലം കന്യാസ്ത്രീ മഠത്തില്‍ എത്തപ്പെട്ട പെണ്‍കുട്ടി മഠത്തില്‍ നേരിടുന്ന ചൂഷണങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.