തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശ വര്‍ക്കേഴ്‌സിന്റെ സമരം പൊളിക്കാന്‍ സര്‍ക്കാര്‍. ആശാ വര്‍ക്കേഴ്‌സിന് പകരം ഹെല്‍ത്ത് വോളന്റിയേഴ്‌സിനെ നിയമിക്കാന്‍ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നല്‍കും. പരിശീലനം നല്‍കാന്‍ 11.70 ലക്ഷം രൂപ അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നത്. സംസ്ഥാനത്ത് 1500 ഹെല്‍ത്ത് വോളന്റിയേഴ്സിനെ നിയമിക്കാനാണ് തീരുമാനം..
ആശാ വര്‍ക്കേഴ്‌സിന് ബദലായി ഹെല്‍ത്ത് വോളണ്ടിയേഴ്‌സിനെ നിയമിച്ചേക്കും
