തൃശൂര്‍: നഗരത്തില്‍ രാവിലെ മുതല്‍ പെയ്ത കനത്തമഴയില്‍ വ്യാപകനാശം. സ്വരാജ് റൗണ്ട്, പാട്ടുരായ്ക്കല്‍ അശ്വിനി ജംഗ്ഷന്‍, പെരിങ്ങാവ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. അശ്വിനി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് വെള്ളം കയറി. പലയിടത്തും വീടുകളില്‍ വെള്ളം കയറിയതിനാല്‍ ആളുകളെ ഒഴിപ്പിച്ചു. മണ്ണുത്തി ഭാഗത്തും വെള്ളക്കെട്ടുണ്ട്.
ചേലക്കര, മാന്ദാമംഗലം വെട്ടുകാട്,പുത്തൂര്‍ ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. ചേലക്കരയില്‍ മലവെള്ളപ്പാച്ചിലില്‍ ആറ്റൂര്‍ കമ്പനിപ്പാടി പ്രദേശത്ത് വെള്ളം കയറിയിട്ടുണ്ട്്.