Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

WATCH VIDEO…. പന്തം പോലെ നിന്നു കത്തി തൃശ്ശൂർ നഗരത്തിലെ കെട്ടിടം; വൻ ദുരന്തം ഒഴിവാക്കിയത് അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ

WATCH VIDEO HERE

മൂന്നാം നിലയിലുള്ള ചക്കപ്പായ് സൈക്കിൾ സ്റ്റോറിന്റെ പുതുതായി വരുന്ന സൈക്കിളുകളും സ്പെയർപാർട്സുകളും സൂക്ഷിക്കുന്ന ഗോഡൗൺ പൂർണമായും കത്തി നശിച്ചു

ഉച്ചതിരിഞ്ഞ് അഞ്ചേക്കാലിന് തുടങ്ങിയ തീപിടുത്തം നിയന്ത്രണ വിധേയമായത് ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിൽ

മൂന്നാം നിലയിൽ നിന്ന് അടുത്തുള്ള കെട്ടിടങ്ങളിലേക്കും  വീടുകളിലേക്കും തീ പടരാതെ സമയോചിതമായി അഗ്നിശമനസേനയുടെ ഇടപെടൽ 

രണ്ടാം നിലയിലേക്ക്  തീ പടർന്നെങ്കിലും കെട്ടിടം പൂർണമായി കത്തി നശിക്കാതിരുന്നത് കൃത്യസമയത്തുള്ള അഗ്നിശമനസേനയുടെ ഇടപെടൽ

താഴത്തെ നിലയിൽ ഉണ്ടായിരുന്ന നാലു തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു

തീയാദ്യം പടരുന്നത് കണ്ടത് റോഡിലൂടെ പോകുന്നവർ 

മൂന്നാം നിലയിൽ തീ പടർന്നത് നിമിഷം നേരം കൊണ്ട് 
WATCH VIDEO

തീപിടുത്തത്തിൽ പൊട്ടിത്തെറിച്ച് കെട്ടിടത്തിലെ ചില്ലുകൾ

തീയണക്കാൻ വേണ്ടി വന്നത് പത്ത് അഗ്നിശമന യൂണിറ്റുകൾ

തൃശ്ശൂർ: നഗരത്തിൽ വൻ തീപിടുത്തം. ശക്തൻ – കെഎസ്ആര്‍ടിസി റോഡിലെ മൂന്നുനില കെട്ടിടത്തിലാണ് തീ പിടിച്ചത്. ചാക്കപ്പായ് സൈക്കിൾ സ്റ്റോറിന്‍റെ മൂന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. ക്രമേണ താഴെയുള്ള  നിലയിലേക്കും തീ പടരുകയായിരുന്നു. തൃശ്ശൂരിൽ നിന്നും നാലും പുതുക്കാട്, വടക്കാഞ്ചേരി , ചാലക്കുടി എന്നിവിടങ്ങളില്‍  നിന്നും ഒരോ  യൂണിറ്റ് വീതവും ഫയർഫോഴ്സ് എത്തിയാണ് തീ അണയ്ച്ചത്. അഞ്ചരയോടെ ഉണ്ടായ തീപിടുത്തം ഒന്നര മണിക്കൂര്‍ തുടര്‍ന്നു. ഇതിനിടെ തീപിടുത്തം മൂലമുണ്ടായ പുക ശ്വസിച്ച് ഉണ്ടായ ദേഹാസ്വാസ്ഥ്യം മൂലം സമീപ വാസിയായ വയോധികനെ ആശുപത്രിയിലേയ്ക്ക് മാറ്റി. തീ പിടുത്തത്തില്‍ രണ്ടും മൂന്നും നിലകള്‍ പൂര്‍ണ്ണമായും കത്തി.
കുന്നംകുളം സ്വദേശികളുടേതാണ്  കെട്ടിടം.

Leave a Comment

Your email address will not be published. Required fields are marked *