തിങ്കളില്‍ ത്രിവര്‍ണം
കൊച്ചി: ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങി. ചന്ദ്രന്റെ ദക്ഷിണധ്രുവം തൊട്ട ആദ്യ രാജ്യമായി ഇന്ത്യ. രാജ്യമാകെ ആഘോഷം. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
ലാന്‍ഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് അവസാന ഘട്ട കമാന്‍ഡുകള്‍ പേടകത്തിലേക്ക് അയച്ചു. പിന്നെ കാര്യങ്ങള്‍ നിയന്ത്രിച്ചത് പേടകത്തിലെ സോഫ്റ്റ്‌വെയറായിരുന്നു.
മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ച ശേഷമായിരുന്നു ലാന്‍ഡിംഗ്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്. ബെംഗളൂരുവിലെ ഐ.എസ.്ആര്‍.ഒ ടെലിമെട്രി ആന്റ് ട്രാക്കിംഗ് കമാന്‍ഡ് നെറ്റ്്‌വര്‍ക്ക്് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്.
ഭൂമിയില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലാന്‍ഡറിലേക്ക് എത്തുന്നത് ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ്.ഓരോ പരാജയ സാധ്യതയും മുന്‍കൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം ആരംഭിച്ചത്.