തൃശൂർ: മദ്യനയം കൂടിയാലോചനയിലൂടെ വേണമെന്നും പുതിയ മദ്യനയത്തെ ഭരണകക്ഷിയിലെ തൊഴിലാളി യൂണിയനുകൾ തന്നെ എതിർക്കുന്നുവെന്നും ഐഎൻടിയുസി ദേശീയ പ്രസിഡണ്ട് ആർ .ചന്ദ്രശേഖരൻ.
സർക്കാർ മദ്യനയം തിരുത്തണം. കാലോചിതമായ കൂടിയാലോചനയിലൂടെ വേണം പുതിയ മദ്യനയം നടപ്പിലാക്കാൻ. ഇടതുപക്ഷ സർക്കാരിൻ്റെ മദ്യനയത്തെ ഭരണകക്ഷിയിലെ തൊഴിലാളികൾ തന്നെ എതിർക്കുന്നു. മദ്യനയം നടപ്പിലാക്കുന്നതിന് മുൻപ് മേഖലയിലെ തൊഴിലാളികളുമായി ചർച്ച ചെയ്യണമെന്നും ആർ.ചന്ദ്രശേഖരൻ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി, പി.ജെ ജോസഫ്, റെജി എന്നിവർ പങ്കെടുത്തു.