തൃശൂര്‍: പുലിക്കളി ക്യാമറയില്‍ പകര്‍ത്തുന്നതിനും, റിപ്പോര്‍ട്ട് ചെയ്യുന്നതിനും മാത്രമല്ല, പുലി വേഷമിടാനും, വേഷം വരയ്ക്കുന്നതിനും മാധ്യമപ്രവര്‍ത്തകര്‍ തയ്യാര്‍. എക്‌സ്പ്രസ് ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫറായിരുന്ന രവിയാണ് പൂങ്കുന്നത്തെ സീതാറാം മില്‍ ദേശത്തിന് വേണ്ടി പുലികള്‍ക്ക് ചമയമിടുന്നതില്‍ പ്രധാനി. കാനാട്ടുകര സ്വദേശിയായ രവി ചിത്രകാരന്‍കൂടിയാണ്.
ന്യൂസ് ലീഡര്‍ ഓണ്‍ലൈന്‍ ചാനലിന്റെ ക്യാമറാമാനായ ഷെറിന്‍ ഇക്കുറിയും ‘പുലി’ യാകും. വിയ്യൂര്‍ ദേശത്തിന് വേണ്ടിയാണ് ഷെറിന്‍ പുലി വേഷമിടുന്നു. വര്‍ഷങ്ങളോളം ന്യൂസ് ചാനലുകള്‍ക്കായി പുലിക്കളി ക്യാമറയില്‍ പകര്‍ത്തിയ ഷെറിന്‍ ആവേശം കയറിയാണ് പുലിക്കളിക്ക് വേഷമിട്ടു തുടങ്ങിയത്.