തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ പഞ്ചായത്തംഗം തേലപ്പള്ളി സ്വദേശി പി. എം. മുകുന്ദന്‍,63, ആണ് ജീവനൊടുക്കിയത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഇദ്ദേഹത്തിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗമായിരുന്നു മുകുന്ദന്‍. 300 കോടിയുടെ തിരിമറി നടന്നു എന്ന് ആരോപണം നേരിടുന്ന ബാങ്കാണിത്.ഇന്ന് പുലര്‍ച്ചക്ക് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ മുകുന്ദന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇപ്പോള്‍ 80 ലക്ഷം രൂപ തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. വായ്പാ തിരിച്ചടവിനായി ബാങ്കിന്റെ ഭാഗത്തുനിന്ന് നിരന്തരം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ പേരില്‍ മുകുന്ദന്‍ മാനസികമായി പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ച് 23 കോടി രൂപ വരെ ഒരു അക്കൗണ്ടിലേക്ക് 46 വായിപ്പകളായി ബാങ്ക് കൊടുത്തിട്ടുണ്ട് എന്ന് സഹകരണ വകുപ്പിലെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കോടികളുടെ വായ്പാ തിരിമറി നടത്തിയ കേസിലെ പ്രതികളായ സി.പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ള പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണ്.
Photo Credit: Twitter