Watch Video
തൃശൂർ: റവന്യൂ മന്ത്രി കെ രാജന്റെ ഔദ്യോഗിക വാഹനം തൃശ്ശൂരിൽ വച്ച് പഞ്ചറായി. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ വാഹനത്തിലാണ് തൃശ്ശൂർ കൗസ്തുഭം ഹാളിൽ നടന്ന ചടങ്ങിന് ശേഷം മന്ത്രി അടുത്ത പരിപാടിയിലേക്ക് പോയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഓണ്‍ലൈനായി കൗസ്തുഭം ഹാളിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡിൻറെ ത്രിസപ്തതി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിന് ശേഷം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി കെ.രാജന്‍ തിരിച്ചുപോയി.
സൂചി കയറിയാണ് ടയർ പഞ്ചറായത് എന്നാണ് വിവരം.